പരപ്പനങ്ങാടിയില്‍ ഡോട്‌സ് വോളി അക്കാദമി അവധികാല കോച്ചിംഗ് ക്യാമ്പിന് തുടക്കമാകുന്നു

പരപ്പനങ്ങാടി: ഡോട്‌സ് വോളി അക്കാദമി വോളിബോള്‍ ക്യാമ്പിലേക്ക് കൗമാര പ്രതിഭകളെ കണ്ടെത്താനുള്ള ക്യാമ്പയിന് തുടക്കം കുറിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഏഷ്യന്‍ വോളി താരത്തെ സംഭാവന ചെയ്ത് ഏറെ ശ്രദ്ധനേടിയിരുന്നു ഡോട്‌സ് വോളി അക്കാദമി.

വിവധ സ്‌കൂളുകളില്‍ നിന്നായി നൂറുലേറെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തതായി ഡോട് വോളി അക്കാദമി ചെയര്‍മാന്‍ ടി പി കുഞ്ഞി കോയ നഹ പറഞ്ഞു. തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കായുള്ള അവധികാല കോച്ചിങ്ങ് ക്യാമ്പ് എന്‍ ഐ എസ് കോച്ചിന്റെ ശിക്ഷണത്തില്‍ ഏപ്രില്‍ രണ്ടാം വാരം മുതല്‍ ആരംഭിക്കും.

വോളിബോള്‍ കളിയില്‍ താല്പര്യമുള്ള പതിനാലു വയസിന് താഴെയുളള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി നല്‍കുന്ന സൗജന്യ പരിശീലനം വഴി വലിയ പ്രതിഭകളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് ഡോട്‌സ് വോളി അക്കാദമി ഭാരവാഹികള്‍ അറിയിച്ചു.
ഫോണ്‍:+91 98472 39898.

വോളിബോളിന്റെ ജനകീയ കായിക ക്ഷമത നിലനിറുത്താനായി ഡോട്‌സ് വോളി അക്കാദമി പരപ്പനങ്ങാടിയില്‍ തുടക്കമിട്ട രാത്രി കാല വോളി പരിശീലനം വര്‍ഷങ്ങളായി തുടര്‍ന്നുപോരുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top