കൈത്തറിയില്‍ ഭീമന്‍ സ്‌കേര്‍ട്ട് നെയ്‌തൊരുക്കി ഷമീന ശശികുമാര്‍

കോഴിക്കോട്:ലോകത്തിലെ ഏറ്റവും വലിയ കൈത്തറി സ്‌കേര്‍ട്ട് തയ്യാറക്കി ലോക വനിതാ ദിനത്തില്‍ ഷമീന ശശികുമാര്‍. കോഴിക്കോട് ബീച്ച് കള്‍ച്ചറല്‍ വേദിയിലാണ് സ്‌കേര്‍ട്ട് പ്രദര്‍ശിപ്പിച്ചത്. 108 മീറ്റര്‍ ചുറ്റളവും 56 ഇഞ്ച് വീതിയിലും തൈച്ചെടുത്ത സ്‌കേര്‍ട്ടില്‍ തിറകളുടെ പ്രിന്റ് ചെയ്ത ചിത്രങ്ങള്‍ ആകര്‍ഷണീയത വര്‍ധിപ്പിച്ചിട്ടുണ്ട്.

ഗിന്നസ് ബുക്കില്‍ ഇടം നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഫാഷന്‍ ഡിസെനറായ  കോഴിക്കോട് സ്വദേശിനി ഷെമീന ശശികുമാര്‍ ഏറെ ആകര്‍ഷണീയമായ ഈ ഭീമന്‍ സ്‌കേര്‍ട്ട് തന്റെ കരവിരുതില്‍ തീര്‍ത്തിരിക്കുന്നത്.

ഇതിനെല്ലാം പുറമെ ഫാഷന്‍ ഡിസൈനിംഗ് മേഖലയിലൂടെ കൈത്തറിക്ക് ലോക മാര്‍ക്കറ്റില്‍ ഇടം കൊടുക്കുകയെന്ന ലക്ഷ്യവും ബിഗ് സ്‌കേര്‍ട്ട് നിര്‍മ്മാണത്തിനുപിന്നിലുണ്ടെന്ന് ഷെമിന മലബാറിന്യൂസിനോട് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top