Section

malabari-logo-mobile

ടൗട്ടെ ചുഴലിക്കാറ്റ് രൂപംകൊണ്ടു; കണ്ണൂരിൽ നിന്ന് 290 കി.മി അകലെ

HIGHLIGHTS : Taukte formed by Hurricane; 290 km from Kannur

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ടൗട്ടെ ചുഴലിക്കാറ്റായി രൂപപ്പെട്ടു. കാറ്റ് കണ്ണൂര്‍ ജില്ലയില്‍ നിന്ന് 290 കിലോമീറ്റര്‍ അകലെയാണ്. വടക്കന്‍ ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കേരളത്തിന്റെ എല്ലാ മേഖലകളിലും വരും മണിക്കൂറുകളില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. സംസ്ഥാന വ്യാപകമായി ജാഗ്രതാ നിര്‍ദേശമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും നല്‍കിയിട്ടുള്ളത്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അതിതീവ്ര ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇന്നലെ രാത്രിയോടെ ലക്ഷദ്വീപിന് സമീപമെത്തിയ ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങുമെന്നാണ് പ്രവചനങ്ങള്‍.

sameeksha-malabarinews

കണ്ണൂര്‍ ജില്ലയില്‍ നിന്ന് 290 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് മാറിയാണ് നിലവില്‍ കാറ്റിന്റെ സഞ്ചാരപാത. 24 മണിക്കൂറിനുള്ളില്‍ കാറ്റ് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറും. ടൗട്ടെ കേരള തീരത്ത് നേരിട്ട് വീശില്ലെങ്കിലും സഞ്ചാരപാത സംസ്ഥാനത്തോട് ചേര്‍ന്നായതിനാല്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!