മലപ്പുറത്ത് കോവിഡ് ബാധിതയ്ക്കു നേരെ പീഡനശ്രമം; ആംബുലന്‍സ് അറ്റന്‍ഡര്‍ പിടിയില്‍

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ കോവിഡ് രോഗിക്കുനേരെ പീഡനശ്രമം. പെരിന്തല്‍മണ്ണയില്‍ സ്‌കാനിങ്ങിനായി കൊണ്ടുപോവുമ്പോള്‍ സ്വകാര്യ ആംബുലന്‍സിലെ അറ്റന്‍ഡറാണ് യുവതിയെ ഉപദ്രവിച്ചത്.
ഏപ്രില്‍ 27 ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. പ്രതികരിക്കാന്‍ പോലുമാവാത്ത ആരോഗ്യനിലയിലായിരുന്നു താനെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി.

സംഭവത്തില്‍ പ്രതി പുലാമന്തോള്‍ സ്വദേശി പ്രശാന്ത് പൊലീസ് കസ്റ്റഡിയിലായി. വണ്ടൂര്‍ സ്വദേശിയായ യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്.

പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു 38-കാരിയായ വണ്ടൂര്‍ സ്വദേശിനി. ഏപ്രില്‍ 27-ന് പുലര്‍ച്ചെ ഇവരെ ആശുപത്രിയില്‍നിന്ന് പുറത്തേക്ക് സ്‌കാനിങ്ങിനായി കൊണ്ടുപോയി. അപ്പോഴാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്.

 

Share news
error: Content is protected !!
Scroll to Top