കാര്‍ഷിക മേഖലയില്‍ വടകരക്ക് തണലായി ‘മഴമറ’

കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് വടകര നഗരസഭ കാര്‍ഷിക കര്‍മസേന ആരംഭിച്ച ‘മഴമറ’ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ പരിധിയിലുള്ളവര്‍ക്ക് ആവശ്യമായ പച്ചക്കറി തൈകള്‍ ഉല്പാദിപ്പിച്ച് നല്‍കുന്നതാണ് പദ്ധതി.

വൈസ് ചെയര്‍മാന്‍ പി കെ സതീശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശുഭ പദ്ധതി വിശദീകരിച്ചു.
കൗണ്‍സിലര്‍മാരായ പി സജീവ് കുമാര്‍, കെ കെ വനജ, എന്‍ കെ പ്രഭാകരന്‍, പി പി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

രാജിതാ പതേരി സ്വാഗതവും കൃഷി അസിസ്റ്റന്റ് സജീഷ് നന്ദിയുംപറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top