ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വന്‍ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ ദ്വിദിന സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെത്തി. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരമനും വിദേശയാത്ര വെട്ടിച്ചുരുക്കി ദില്ലിയില്‍ തിരിച്ചെത്തി. ഔദ്യോഗിക വിരുന്ന് ഒഴിവാക്കി, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തിയാണ് മോദി മടങ്ങിയെത്തിയത്. കൂടിക്കാഴ്ചയില്‍ പഹല്‍ഗാം ഭീകരാക്രമണം ചര്‍ച്ചയായെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. സൗദി സഹായം വാഗ്ദാനം ചെയ്‌തെന്നും ഭീകരതയെ ഒന്നായി നേരിടാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചുവെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
എന്‍ഐഎ സംഘം ഇന്ന് കശ്മീരിലെത്തും. അന്വേഷണം പ്രഖ്യാപിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്.
ലഷ്‌കറെ തൊയ്ബ അനുകൂല സംഘടനായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട്-ടിആര്‍എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




