Section

malabari-logo-mobile

കടലുണ്ടി റെയില്‍വേ ഗേറ്റില്‍ ബസ്സിടിച്ചു: ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ ട്രെയിനുകള്‍ വൈകി

HIGHLIGHTS : കടലുണ്ടി; ബസ്സിടിച്ച് റെയില്‍വേഗേറ്റ് തകര്‍ന്നതിനെ തുടര്‍ന്ന് റെയില്‍വേ സിഗ്നല്‍ സിസ്റ്റം താറുമാറായി. ഇതേ തുടര്‍ന്ന് സ ഷൊര്‍ണ്ണൂര്‍ കോഴിക്കോട് പാതയ...

കടലുണ്ടി; ബസ്സിടിച്ച് റെയില്‍വേഗേറ്റ് തകര്‍ന്നതിനെ തുടര്‍ന്ന് റെയില്‍വേ സിഗ്നല്‍ സിസ്റ്റം താറുമാറായി. ഇതേ തുടര്‍ന്ന് സ ഷൊര്‍ണ്ണൂര്‍ കോഴിക്കോട് പാതയില്‍ ട്രെയിന്‍ ഗതാഗതം താളം തെറ്റി.

ചൊവ്വാഴ്ച വൈകീട്ട് 5.45 മണിയോടെയാണ് സംഭവം. കടലുണ്ടി റെയില്‍വേഗേറ്റ് അടക്കുന്നതിനിടെ കോഴിക്കോട് ചാലിയം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അബാബീല്‍ ബസ്സാണ് ലെവല്‍ക്രോസ് ഗേറ്റിലിടിച്ചത്. കിഴക്ക് വശത്തുനിന്ന് വന്ന ബസ്സ് അടഞ്ഞുകൊണ്ടിരിന്ന ഗേറ്റ് മുറിച്ചുകടന്ന് പടിഞ്ഞാറു വശത്തെ ഗേറ്റിന്റെ ഇരുമ്പുപാളിയില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ഗേറ്റിന്റെ പ്രവര്‍ത്തനം നിലക്കുകയം സിഗ്നല്‍ സംവിധാനം തകരാറാകുകയുമായിരുന്നു.

sameeksha-malabarinews

ഇതോടെ ഇതുവഴി കടന്നുപോകേണ്ടിയിരുന്ന നിരവധി ട്രെയിനുകള്‍ ഫറോക്കിലും പരപ്പനങ്ങാടിയിലും പിടിച്ചിട്ടു. പിന്നീട് താല്‍ക്കാലിക സിഗ്നല്‍ സംവിധാനമൊരുക്കിയാണ് ട്രെയിനുകള്‍ കടത്തിവിട്ടത്.

കോട്ടക്കടവ് ചാലിയം റോഡിലെ ഗതാഗതവും തടസ്സപ്പെട്ടു

റെയില്‍വേ ഉദ്യോഗസ്ഥരും സാങ്കേതികവിഭാഗവും സ്ഥലത്തെത്തി നടത്തിയ പ്രവര്‍ത്തനത്തിനൊടുവില്‍ പുലര്‍ച്ചെ രണ്ടേമുക്കാല്‍ മണിയോടെ സിഗ്നല്‍ സംവിധാനവും, റോഡ് ഗതാഗതവും പുനസ്ഥാപിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!