Section

malabari-logo-mobile

മിഠായിത്തെരുവിലെ പാട്ടുകാരി ഫൗസിയ ഇനി സിനിമയില്‍ പാടുന്നു

HIGHLIGHTS : കോഴിക്കോട് : ജീവിക്കാനായി കൈക്കുഞ്ഞിനേയുമെടുത്ത് മിഠായിത്തെരുവില്‍ പാട്ടുപാടിയിരുന്ന ഫൗസിയ ഇനി സിനിമയിലും

കോഴിക്കോട് : ജീവിക്കാനായി കൈക്കുഞ്ഞിനേയുമെടുത്ത് മിഠായിത്തെരുവില്‍ പാട്ടുപാടിയിരുന്ന ഫൗസിയ ഇനി സിനിമയിലും പാടുന്നു. നവാഗതനയ ഗൗതം പ്രദീപ് സംവിധാനം ചെയ്യുന്ന ചിത്രഹാര്‍ എന്ന സിനിമയിലെ ഗാനമാണ് ഫൗസിയ പാടുന്നത്. ഈ ഗാനത്തിന്റെ റെക്കോര്‍ഡിങ്ങ് കോഴിക്കോട് സ്റ്റുഡിയോയില്‍ വെച്ചു നടന്നു.
മിഠായിത്തെരുവിലെ തെരുവിന്റെ എഴുത്തകാരന്‍ എസ്‌കെയുടെ പ്രതിമക്ക് മുന്നില്‍ കൈക്കുഞ്ഞിനെയുമെടുത്ത് പാട്ടുപാടി ഉപജീവനം നടത്തിയിരുന്ന ഫൗസിയയുടെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായതോടെയാണ് ഫൗസിയുടെ ജീവതത്തിന്റെ ഗതിയും മാറിതുടങ്ങിയത്.
നിര്‍ദ്ധനയായ ഫൗസിയക്ക് വീടുവെക്കാനുള്ള സഹായ വാഗ്ദ്ധാനം ലഭിച്ചതിന് പിറകെയാണ് ഇപ്പോള്‍ സിനിമയില്‍ പാടാനും ഫൗസിയക്ക് അവസരം ലഭിച്ചിരിക്കുന്നത്.ചിത്രഹാര്‍ എന്ന ചിത്രത്തിന്റെ പിആര്‍ഒ ആയ രാജീവ് രാഘവനാണ് സംഗീത സംവിധായകനായ സിബു സുകുമാരനോട് ഫൗസിയയെ കുറിച്ച് പറയുന്നത്. തുടര്‍ന്ന് സിബു ഫൗസിയയുടെ പാട്ടുകേള്‍ക്കുകയും തന്റെ പുതിയ ചിത്രത്തില്‍ പാടാനുള്ള അവസരമാരുക്കുകയുമായിരുന്നു. ഏതൊരു ഗായികയെയും പോലെ സിനിമയില്‍ പാടുക എന്ന തന്റെ വലിയൊരു സ്വപ്‌നമാണ് പൂവണിയുന്നതെന്ന് ഫൗസിയ പറഞ്ഞു.

5fm  ന്റെ ബാനറില്‍ ശ്രീ ഇര്‍ഷാദ് മുഴപ്പിലങ്ങാട് നിര്‍മ്മിച്ച 5 ഷോര്‍ട്ട് ഫിലിമുകള്‍ ചേര്‍ന്നുള്ള സിനിമയാണ് ചിത്രഹാര്‍. ഈ സിനിമയിലെ ‘ഓത്തുപള്ളിയില്‍ വച്ചന്നാദ്യം … ‘ എന്നു തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ഹിറ്റ് ആണ്. ധന്യ ഗൗതം ആണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.

sameeksha-malabarinews

സന്തോഷ് കീഴാറ്റൂരും, സാധിക വേണുഗോപാലും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ അനന്തു രമേഷ്, ആനന്ദ്, സുര്‍ജിത് പുരോഹിത്, സുഹൈല്‍ കല്ലേരി, സെവാഗ് തുടങ്ങിയവരും അഭിനയിക്കുന്നു.
തലശേരിയിലും കുടകിലും പരിസരങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

ചിത്രം ഡിസംബറില്‍ തീയറ്ററുകളില്‍ റിലീസ് ചെയ്യും .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!