നാടുകാണി ചുരം വഴി ചെറുവാഹനങ്ങള്‍ യാത്ര തുടങ്ങി

നിലമ്പൂര്‍:  പ്രളയത്തില്‍ തകര്‍ന്ന നാടുകാണി ചുരത്തില്‍ ഗതാഗതം പുനസ്ഥാപിച്ചു. ഇപ്പോള്‍ ചെറുവാഹനങ്ങള്‍ കടത്തിവിടാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ പ്രളയത്തിലാണ് വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് നിലമ്പൂര്‍ ഊട്ടി റോഡിലെ നാടുകാണി ചുരത്തില്‍ ഗതാഗതം നിര്‍ത്തി വെച്ചത്. ഇവിടെ പരപ്പനങ്ങാടി നാടുകാണി റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന സമയത്താണ് കനത്തമഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്.

തുടര്‍ന്ന് ഈ പാത പൂര്‍ണ്ണമായും അടിച്ചിടുകയായിരുന്നു. ആദ്യഘട്ടത്തില്‍ മണ്ണിടിച്ചിലില്‍ റോഡ് തകര്‍ന്ന ഒരു കിലോമീറ്റര്‍ ദുരത്തില്‍ ആളുകള്‍ നടന്ന്കടന്ന് ഇരുഭാഗത്തേക്കും ജീപ്പ് സര്‍വ്വീസിനെ ആശ്രയിക്കുകയായിരുന്നു. മണ്ണും കല്ലും റോഡില്‍ നിന്നും നീക്കി കഴിഞ്ഞദിവസം ജീപ്പും കാറും കടത്തിവിട്ടിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ അധികൃതര്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. തുടര്‍ന്നു പി. വി അന്‍വര്‍ എംഎല്‍എ യും പൊതുമാരമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ജീവനക്കാരുമായി ചര്‍ച്ച നടത്തി കൂടുതല്‍ വാഹനങ്ങളില്‍ മണ്ണും പാറക്കഷ്ണങ്ങളും നീക്കാന്‍ തീരുമാനിച്ചു. വൈകീട്ടോടെ അപകടരഹിതമായ രീതിയില്‍ ചെറുവാഹനങ്ങള്‍ കടത്തിവിടാന്‍ സൗകര്യമൊരുക്കി..

നാളെ പോലീസ്, വനം, പൊതുമാരമത്ത് വകുപ്പ് അധികൃതരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ ചുരത്തിലൂടെ വലിയ വാഹനങ്ങള്‍ കടത്തിവിടാന്‍ അനുമതി നല്‍കാനാകുമോ എന്ന് ചര്‍ച്ച ചെയ്യും.

Share news
error: Content is protected !!
Scroll to Top