റാഗിങ്ങ്; കോട്ടക്കലില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

Untitled-2 copyകോട്ടക്കല്‍: റാഗിങ്ങിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കോളേജ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടക്കല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബി ബി എ വിദ്യാര്‍ത്ഥിയായ കക്കാട് സ്വദേശി ഇസ്ഹാക്ക് (18) നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇസ്ഹാക്കിനെ ഈ കേളേജിലെ തന്നെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് ക്രൂരമായി ഉപദ്രവിച്ചത്. ഇസ്ഹാക്കിന്റെ കണ്ണിനും മൂക്കിനുമാണ് സാരമായി പരിക്കേറ്റിട്ടുള്ളത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയെ പിന്നീട് കൂടുതല്‍ ചികില്‍സക്കായി കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് മജീദ്, ഉനൈസ്,ഉവൈസ് എന്നിവരുള്‍പ്പെട 6 പേര്‍ക്കെതിരെ ഇസ്ഹാക്ക് മൊഴിനല്‍കി. രക്ഷിതാവിന്റെയും കോളേജ് പ്രിന്‍സിപ്പളിന്റെയും പരാതിയില്‍ വേങ്ങര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുറ്റക്കാരായ 6 വിദ്യാര്‍ത്ഥികളെയും കോളേജില്‍ നിന്നും പുറത്താക്കിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top