കബഡിയില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണ്ണം

kabaddiindia-getty0310-630ഇഞ്ചിയോണ്‍: ഹോക്കിക്ക് പിന്നാലെ കബടിയും തങ്ങളുടെ ഗെയിമാണെന്ന് ഉറപ്പിച്ച് ഇന്ത്യന്‍ വനിതാ പുരുഷ ടീമുകള്‍ സ്വര്‍ണ്ണമണിഞ്ഞു. ഇറാനയാണ് ഫൈനലില്‍ ഇരു ടീമുകളും തോല്‍പ്പിച്ചത്.
1990ല്‍ ബീജിംഗ് ഏഷ്യാഡില്‍ കബടി ഒരു മല്‍സരമായതു മുതല്‍ ഇന്ത്യയായിരുന്നു പുരുഷ വിഭാഗ നേതാക്കള്‍. ഇത് തുടര്‍ച്ച ഏഴാം തവണയാണ് ഇന്ത്യ സ്വര്‍ണ്ണം കരസ്ഥമാക്കുന്നത്.

വനിതകളുടെ വിഭാഗത്തില്‍ 30-21 നാണ് ഇന്ത്യ ഇറാനെ തോല്‍പ്പിച്ചത്.

ഇന്നലെ ഇന്ത്യന്‍ ഹോക്കീം ടീം പാകിസ്ഥാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് കീരീടമണിഞ്ഞിരുന്നു. വനിതകളുടെ 4×100 മീറ്റര്‍ റിലേയിലും ഇന്ത്യക്ക് സ്വര്‍ണ്ണം ലഭിച്ചിരുന്നു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top