Section

malabari-logo-mobile

ക്വാറന്റൈന്‍ ഫീസ് താങ്ങാന്‍ കഴിയുന്ന പ്രവാസികളില്‍ നിന്നും ഈടാക്കും: പാവപ്പെട്ടവരെ ഒഴിവാക്കും: മുഖ്യമന്ത്രി.

HIGHLIGHTS : തിരുവനന്തപുരം പ്രവാസികളില്‍ ക്വാറന്റൈന്‍ ഫീസ് താങ്ങാന്‍ കഴിയുന്ന പ്രവാസികളില്‍ നിന്നും ഈടാക്കുമെന്നും പാവപ്പെട്ടവര്‍ക്ക് ഒരുവിധ പ്രയാസങ്ങളുമുണ്ടാകി...

തിരുവനന്തപുരം പ്രവാസികളില്‍ ക്വാറന്റൈന്‍ ഫീസ് താങ്ങാന്‍ കഴിയുന്ന പ്രവാസികളില്‍ നിന്നും ഈടാക്കുമെന്നും പാവപ്പെട്ടവര്‍ക്ക് ഒരുവിധ പ്രയാസങ്ങളുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകനയോഗത്തിന് ശേഷമുള്ള വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

പ്രവാസികളുടെ ക്വാറന്റൈന്‍ ചിലവ് അവരില്‍ നിന്നും ഈടാക്കാനുള്ള തീരുമാനം ചില തെറ്റിദ്ധാരണകള്‍ക്കിടയാക്കിയിട്ടുണ്ട്. സര്‍വ്വകക്ഷി യോഗത്തിലും ഈ പ്രശ്‌നം വിവിധ പാര്‍ട്ടി പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു. പാവപ്പെട്ടവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ക്വാറന്റീന് ചെലവ് താങ്ങാന്‍ കഴിയുന്നവരുണ്ടെന്നും അവരില്‍ നിന്നും അത് ഈടാക്കുക എന്നതുതന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!