Section

malabari-logo-mobile

ഖത്തര്‍ ലോകകപ്പ് ;ഭിന്നശേഷിക്കാരെ ചേര്‍ത്തുപിടിച്ച വേള്‍ഡ്കപ്പെന്ന് താനൂര്‍ സ്വദേശി ഡോ.ഷമീര്‍ പൂതേരി

HIGHLIGHTS : It is becoming noticeable that Qatar World Cup has provided better facilities for the differently abled

തയ്യാറാക്കിയത് ;ഷൈന്‍ താനൂര്‍
ഖത്തര്‍: ലോകമൊന്നാകെ ആവശേ ആരവങ്ങളോടെ വരവേറ്റ ഖത്തര്‍ ലോകകപ്പില്‍ ഭിന്നശേഷിക്കാര്‍ക്കും മുന്തിയ പരിഗണന. ഖത്തര്‍ ലോകകപ്പില്‍ ഭിന്നശേഷിക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് ശ്രദ്ധേയമാവുകയാണ്. മത്സരങ്ങള്‍ കാണാന്‍ താല്പര്യമുള്ളവര്‍ക്ക് സൗജന്യ ടിക്കറ്റ് ഒരുക്കിയാണ് ഖത്തര്‍ വ്യത്യസ്തമായിരിക്കുന്നത്.

മലപ്പുറം താനൂര്‍ സ്വദേശി ഡോ. ഷമീര്‍ പൂതേരിയാണ് വിവരങ്ങള്‍ പങ്കുവെച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറും, ഹെഡ്- സെന്റര്‍ ഫോര്‍ ഓഡിയോളജി ആന്‍ഡ് സ്പീച് പത്തോളജി വിഭാഗം തലവനാണ് ഡോ. ഷമീര്‍.

sameeksha-malabarinews

ഇന്ന് ലോക ഭിന്നശേഷി ദിനമാണെങ്കിലും എല്ലാ ദിവസങ്ങളിലും സൗജന്യമായാണ് ഇവര്‍ക്ക് കളി കാണാനുള്ള സൗകര്യം ഒരുക്കിയത്. ഭിന്നശേഷിക്കാരുടെ കൂടെ വരുന്നവര്‍ക്ക് വളരെ ചെറിയ തുകയ്ക്കാണ് ടിക്കറ്റ് നല്‍കുന്നതെന്നും അദേഹം പറഞ്ഞു.

എല്ലാ സ്റ്റേഡിയങ്ങളിലും ഇവര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കയറുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. പ്രത്യേകമായി ശുചിമുറികളും, നമസ്‌കരിക്കാനുള്ള സൗകര്യവും, നടക്കുവാന്‍ ബുദ്ധിമുട്ടുള്ള ആളുകള്‍ക്ക് പ്രത്യേകം വാഹനസൗകര്യവും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും ഡോ. ഷമീര്‍ പൂതേരി മലബാറി ന്യൂസിനോട് പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!