കൊച്ചി: നഗരമധ്യത്തില്‍ പെണ്‍കുട്ടിക്ക് നേരെ വധശ്രമം. ഇന്ന് രാവിലെ 11 മണിയോടെയാണ് കലൂര്‍ ആസാദ് റോഡില്‍ സംഭവം നടന്നത് . ഇതര സംസ്ഥാനക്കാരിയായ സന്ധ്യയെയാണ് യുവാവ് വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കഴുത്തിന് നേരെയാണ് വെട്ടിയത് ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് കൈക്ക് വെട്ടേറ്റത്.
പെണ്‍കുട്ടികളോട് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു പ്രകോപിതനായ യുവാവ് വാക്കത്തിയെടുത്ത് പെണ്‍കുട്ടിയെ വെട്ടുകയായിരുന്നു.
പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ ഫാറൂഖ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക നിഗമനം. വെട്ടാന്‍ ഉപയോഗിച്ച ആയുധം സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട് .
ആക്രമണത്തിനുശേഷം പ്രതി ബൈക്കില്‍ കയറി രക്ഷപ്പെട്ടു.പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പ്രതി ഉത്തരേന്ത്യന്‍ സ്വദേശിയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




