ലോഹ നിര്‍മ്മിത വാട്ടര്‍ ബോട്ടിലുകള്‍ക്ക് കുവൈറ്റില്‍ വിലക്കേര്‍പ്പെടുത്തി. ഒരു വിദ്യാര്‍ത്ഥി സ്‌കൂളില്‍ വെച്ച് തെര്‍മല്‍ ഫ്‌ളാസ്‌ക് ഉപയോഗിച്ച് കഴിഞ്ഞദിസം മറ്റൊരു കുട്ടിയെ ആക്രമിച്ചിരുന്നു. ഈ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് സ്‌കൂളുകളില്‍ ലോഹ നിര്‍മിത വാട്ടര്‍ ബോട്ടിലുകള്‍ ഉപയോഗിക്കുന്നതിന് വിദ്യാഭ്യാസമന്ത്രാലയം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ആദ്യം ആണ്‍കുട്ടികള്‍ക്ക് മാത്രമായാണ് വിലക്കേര്‍പ്പെടുത്തിയത്.എന്നാല്‍ ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്കും ലോഹ വാട്ടര്‍ ബോട്ടില്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




