നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു

തിരുവനന്തപുരം: നടന്‍ കൊച്ചുപ്രേമന്‍ (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം.

നാടകരംഗത്തിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. പിന്നീട് സിനിമകളിലൂടെ ശ്രദ്ധേയനായി. രാജസേനന്‍ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.

250 ലേറെ ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. നിരവധി സീരിയലുകളിലും ടെലിഫിലിമുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
തിളക്കം, ദില്ലിവാല രാജകുമാരന്‍,ഗുരു, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, ദി പ്രീസ്റ്റ് ,കുട്ടന്‍പിള്ളയുടെ ശിവരാത്രി,ശിക്കാര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു.

തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ പഞ്ചായത്തില്‍ പേയാട് എന്ന ഗ്രാമത്തില്‍ ശിവരാമ ശാസ്ത്രികളുടെയും കമലത്തിന്റെയും മകനായി 1955 ജൂണ്‍ ഒന്നിനാണ് കൊച്ചുപ്രേമന്‍ ജനിച്ചത്. പേയാട് ഗവ.സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരം എംജി കോളേജില്‍ നിന്നും ബിരുദം നേടി. കെ എസ് പ്രേംകുമാര്‍ എന്നാണ് ശരിയായപേര്.

നടി ഗിരിജ പ്രേമനാണ് ഭാര്യ.മകന്‍: ഹരികൃഷ്ണന്‍.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top