Section

malabari-logo-mobile

ഖത്തറില്‍ വേഗപരിധി ലംഘിച്ചാല്‍ വാഹനം പിടിച്ചെടുക്കും

HIGHLIGHTS : ദോഹ: രാജ്യത്ത് വേഗപരിധി ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് മാധ്യമം, ബോധവല്‍ക്കരണ വിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ്...

ദോഹ: രാജ്യത്ത് വേഗപരിധി ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് മാധ്യമം, ബോധവല്‍ക്കരണ വിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് രാദി അല്‍ ഹാജിയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞദിവസം 200 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിച്ച വ്യക്തിയെ പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമറിയെന്ന് അദേഹം പറഞ്ഞു.

sameeksha-malabarinews

അതെസമയം വാഹനം ഓടിക്കുമ്പോള്‍ മുന്‍പ് ആളുകള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുക മാത്രമാണ് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഫേസ്ബുക്കും വാട്‌സ്ആപ്പും നോക്കി വാഹനമോടിക്കുന്നത് അപകടത്തിന്റെ തോത് വളരെ വര്‍ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഉപയോഗത്തെ കുറിച്ച് ബോധവല്‍ക്കരണം ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.

ഇത്തരത്തിലുള്ള നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേണല്‍ അല്‍ ഹാജിരി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!