നിപ വൈറസ് നിരീക്ഷണത്തിലുള്ളവര്‍ക്ക് സ്‌പെഷ്യല്‍ കിറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കും.

മലപ്പുറം: ജില്ലയില്‍ നിപ വൈറസ് ആശങ്കയുമായി ബന്ധപ്പെ’ട്ട് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളോട് സഹകരിച്ച് വീടുകളില്‍ കഴിയുന്നവര്‍ക്ക് ജൂണ്‍ 5 മുതല്‍ സ്‌പെഷ്യല്‍ കിറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.

ജില്ലയില്‍ 150 പേരെ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. ഏറനാട്,പെരിന്തല്‍മണ്ണ,തിരൂര്‍,തിരൂരങ്ങാടി താലൂക്കിലുള്ളവരാണ് ഇവര്‍. ഒമ്പത് തരം ഭക്ഷ്യ വസ്തുക്കളാണ് പ്രത്യേക കിറ്റില്‍ ഉണ്ടാകുക.

10 കിലോ കുറവ അരി, ഒരു കിലോ പഞ്ചസാര തുടങ്ങിവക്ക് പുറമെ മല്ലിപ്പൊടി,മുളക് പൊടി,ചായ,തൂവര പരിപപ്പ്,മഞ്ഞള്‍, ചെറുപയര്‍, തുടങ്ങിയവയും ഉണ്ടാകും.

Share news
error: Content is protected !!
Scroll to Top