Section

malabari-logo-mobile

പൊതുസ്ഥലങ്ങളിലെ ഭക്ഷ്യവില്‍പ്പന;മലപ്പുറം ജില്ലയില്‍ വ്യപകമായ റെയിഡുകള്‍ നടത്തും

HIGHLIGHTS : മലപ്പുറമ: പൊതു സ്ഥലങ്ങളില്‍ അച്ചാര്‍,മസാല സോഡകള്‍,ഉപ്പിലിട്ട വിഭവങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്നത് സംബന്ധിച്ച് ധാരാളം പരാതി ലഭിക്കുന്ന സഹചര്യത്തി...

മലപ്പുറമ: പൊതു സ്ഥലങ്ങളില്‍ അച്ചാര്‍,മസാല സോഡകള്‍,ഉപ്പിലിട്ട വിഭവങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്നത് സംബന്ധിച്ച് ധാരാളം പരാതി ലഭിക്കുന്ന സഹചര്യത്തില്‍ ആര്‍.ഡി.ഒ.മാരുടെ നേതൃത്വത്തില്‍ വ്യാപകമായ റെയിഡ് നടത്താന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ദിവസവും നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കെതിരെയും തുറന്ന ഭക്ഷ്യ വില്‍പ്പന നടത്തുവര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കും. എല്ലാവരില്‍ നിന്നും ഫൈനും ഇടാക്കും. ആരോഗ്യ വകുപ്പ്,എക്‌സൈസ്,റവന്യു, തുടങ്ങിയവരുടെ നേത്യത്വത്തിലായിരിക്കും റെയിഡ്.

കലക്‌ട്രേറ്റില്‍ നടന്ന നിപ ടാസ്‌ക് ഫോഴ്‌സ് അവലോകന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന,ആര്‍.ഡി.ഒ.മാരായ കെ.അജീഷ്,ജെ.മോബി,ഡപ്യുട്ടി മെഡിക്കല്‍ ഓഫിസര്‍ മാരായ ഡോ.എ.ഷിബുലാല്‍ ഡോ.മുഹമ്മദ് ഇസ്മായില്‍ ,ഡോ.കെ.പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!