Section

malabari-logo-mobile

ഖത്തറില്‍ ചുവപ്പന്‍ പാത തറുന്നു

HIGHLIGHTS : ദോഹ: ഏറെ ആകര്‍ഷണീയമായ ചുവന്ന റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. അല്‍ ബിദ പാര്‍ക്കിനു ചുറ്റുമായി ഖത്തര്‍ നാഷണല്‍ തിയറ്റര്‍ മുതല്‍ അമീരി ദിവാന്‍ റൗ...

ദോഹ: ഏറെ ആകര്‍ഷണീയമായ ചുവന്ന റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. അല്‍ ബിദ പാര്‍ക്കിനു ചുറ്റുമായി ഖത്തര്‍ നാഷണല്‍ തിയറ്റര്‍ മുതല്‍ അമീരി ദിവാന്‍ റൗണ്ട് എബൗട്ടേണ്‍ വരെ ഭാഗത്തെ റെഡ് സ്ട്രീറ്റാണ് പ്രൈവറ്റ് എന്‍ജിനിയറിങ് ഓഫീസ് ഗതാഗതത്തിനുവേണ്ടി തുറന്നു കൊടുത്തത്.

ഖത്തറില്‍ ആദ്യമായാണ് ചുവന്ന ടാര്‍ ഉപയോഗിച്ച് റോഡ് നിര്‍മ്മിക്കുന്നത്. ഈ റോഡിന്റെ മറ്റൊരു പ്രത്യേകത എന്നത് പൂര്‍ണമായും യന്ത്രവല്‍കൃത നിയന്ത്രണ സംവിധാനത്തിലൂടെ റോഡ് പൂര്‍ണമായും അടയ്ക്കാനോ, കാല്‍നടയാത്രയ്ക്കു മാത്രമായി മാറ്റാനോ സാധിക്കും എന്നുള്ളതാണ്. കായികദിനം, ദേശീയ ദിനം തുടങ്ങി പ്രധാനപ്പെട്ട ദിവസങ്ങളില്‍ റോഡില്‍ ഗതാഗതം നിരോധിക്കാനും സ്വമേധയാ പ്രവര്‍ത്തിക്കുന്ന നിയന്ത്രണ സംവിധാനമുണ്ട്. 2022ലെ ലോകകപ്പ് ഫുട്‌ബോള്‍ നടക്കുമ്പോള്‍ അല്‍ ബിദ പാര്‍ക്ക് ഫാന്‍ സോണായാണു പ്രവര്‍ത്തിക്കുക. കോര്‍ണിഷിലെ പ്രധാന ആഘോഷ വേദിയും ഈ പാര്‍ക്ക് തന്നെയായിരിക്കും.

sameeksha-malabarinews

അല്‍ ബിദ പാര്‍ക്കിന്റെ പ്രോജക്റ്റിന്റെ ഭാഗമായാണ് ഈ റോഡും. പ്രവൃത്തി പൂര്‍ത്തിയായി വരുന്ന പാര്‍ക്ക് ഈവര്‍ഷം അവസാനം തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാര്‍ക്ക് രണ്ട് ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് പണിതുകൊണ്ടിരിക്കുന്നത്. 6,000 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെ ഉണ്ടായിരിക്കും. സ്ത്രീകള്‍ക്കും പുതുഷന്‍മാര്‍ക്കും പ്രത്യേകം ജിംനേഷ്യം, വ്യായാമത്തിനായുള്ള ഉപകരണങ്ങള്‍, തുറസ്സായ കളിസ്ഥലങ്ങള്‍, 850 പേര്‍ക്ക് ഇരിക്കാവുന്ന ഓപ്പണ്‍ തിയേറ്റര്‍, സൈക്കിള്‍, കുതിര, ഒട്ടക ട്രക്കുകള്‍ തുടങ്ങി നിരവധി ആധുനിക സൗകര്യങ്ങളാണ് പാര്‍ക്കില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!