Section

malabari-logo-mobile

ബഹ്‌റൈനില്‍ വാട്‌സ്ആപ് ചാറ്റ് ഗ്രൂപ്പുകള്‍ക്ക് നിരേധനം

HIGHLIGHTS : മനാമ: രാജ്യത്ത് വാട്‌സ്ആപ്പിലൂടെയുള്ള രക്ഷിതാക്കളുടെയും അദ്ധ്യാപകരുടയെും ചാറ്റ് ഗ്രൂപ്പുകള്‍ക്ക് നിരോധനം. വിദ്യഭ്യാസ മന്ത്രാലയമാണ് നിരോധനം ഏര്‍പ്പെ...

മനാമ: രാജ്യത്ത് വാട്‌സ്ആപ്പിലൂടെയുള്ള രക്ഷിതാക്കളുടെയും അദ്ധ്യാപകരുടയെും ചാറ്റ് ഗ്രൂപ്പുകള്‍ക്ക് നിരോധനം. വിദ്യഭ്യാസ മന്ത്രാലയമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാങ്കേതിക പൊതുവിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ലത്തീഫ് അല്‍ ബോണൂതയാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഔദ്യോഗിക ആശയവിനിമയ ചാനലുകളായി ഇതിനെ പരിഗണിക്കാന്‍ കഴിയാത്തതിനാലാണ് ഈ തീരുമാനം.

പുതിയ അദ്ധ്യായന വര്‍ഷത്തില്‍ രക്ഷിതാക്കളും അദ്ധ്യാപകരും തമ്മിലുള്ള ആശയവിനിമയത്തിന്റെ പ്രാധാന്യം തിരിച്ചറിയണമെന്നും സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകള്‍ ഔദ്യോഗിക ആശയവിനിമയത്തിന് പകരമാകില്ലെന്നും അല്‍ ബോണൂത വ്യക്തമാക്കി. ഇലക്ട്രോണിക് ആശയവിനിമയ സംവിധാനങ്ങളില്‍ നിന്ന് തെറ്റിദ്ധാരണകള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

sameeksha-malabarinews

കഴിഞ്ഞ വര്‍ഷങ്ങളില്‍ രക്ഷിതാക്കളും സ്‌കൂളുകളും തമ്മിലുള്ള ബന്ധത്തെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും അല്‍ ബോണു വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!