വിവാദ പ്രസംഗം; ശശികലയക്കെതിരെ കേസെടുത്തു

കോഴിക്കോട്: വിവാദ പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്‌ക്കെതിരെ പോലീസ് കേസെടുത്തു. കര്‍ണാടകയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിന്റെ പേരു പരാമര്‍ശിച്ച് മതേതരവാദികളായ എഴുത്തുകാരെ നിങ്ങള്‍ക്ക് ആയുസ്സുവേണമെങ്കില്‍ അടുത്തുള്ള ശിവക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയപൂജ നടത്തിക്കോളൂ എന്നാണ് പ്രസംഗിച്ചത്.

ഐപിസി 153 പ്രകാരമാണ് കേസെടുത്തത്. വെള്ളിയാഴ്ച പറവൂരില്‍ നടത്തിയ പ്രസംഗത്തിലാണ് പരാമര്‍ശം. ശശികലക്കെതിരെ വി.ഡി.സതീശനും ഡി.വൈ.എഫ്.ഐയും കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.

ഇതിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ കോഴിക്കോട് പോലീസും ശശികലയ്‌ക്കെതിരെ കേസെടുത്തു. കോഴിക്കോട് മുതലക്കുളത്ത് നടത്തിയ പ്രസംഗത്തിനെതിരെയാണ് കസബ പോലീസ് കേസെടുത്തിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top