ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ വിനിതാ സിനിമാ കൂട്ടായ്മ പരാതി നല്‍കും

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുകയും അനുകൂല പ്രസ്താവന നടത്തുകയും ചെയ്ത നടന്‍ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എക്കെതിരെ വിമണ്‍ ഇന്‍ സിനമാ കലക്ടീവ് പ്രവര്‍ത്തകര്‍ പരാതി നല്‍കും.

ഗണേഷ്‌കുമാര്‍ എംഎല്‍എ പദവി ദുരുപയോഗം ചെയ്തുവെന്നും വനിതാ സിനിമാ കൂട്ടായ്മ പ്രവര്‍ത്തകര്‍ പറഞ്ഞു. കുറ്റാരോപിതായ വ്യക്തിക്ക് പിന്തണ നല്‍കുന്ന ജനപ്രതിനിധി എന്തുകൊണ്ടാണ് ഇരയായ നടിക്കൊപ്പം നില്‍ക്കാത്തതെന്നും അവര്‍ ചോദിച്ചു.

സുഹൃത്തെന്ന നിലയിലാണ് ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതെന്നും കോടതി കുറ്റക്കാരനെന്ന് വിധിക്കുന്നത് വരെ ദിലീപിനൊപ്പമുണ്ടാകുമെന്നും ദിലീപിനെ സന്ദര്‍ശിച്ച ശേഷം ഗണേഷ്‌കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

Share news
error: Content is protected !!
Scroll to Top