ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചു;നടന്‍ അനൂപ് ചന്ദ്രന്‍

കൊച്ചി: സിനിമയിലെ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ നടന്‍ ദിലീപ് ശ്രമിച്ചെന്ന് നടന്‍ അനൂപ് ചന്ദ്രന്‍. തന്നെ ഭീഷണിപ്പെടുത്തുകയും നിരവധി അവസരങ്ങള്‍ പിന്നീട് നഷ്ടമാവുകയും ചെയ്തതായി അനൂപ് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. താന്‍ മിമിക്രിയെ കുറിച്ച് അഭിപ്രായം പറഞ്ഞതിനാണ് ദിലീപിന്റെ വിദ്വേഷത്തിന് കാരണമെന്നും അനൂപ് മൊഴി നല്‍കിയിട്ടുണ്ട്.

താന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ ദിലീപ് ഫോണില്‍ വിളിച്ചിരുന്നു. മലയാള സിനിമയിലെ മിമിക്രിയെ കുറിച്ചൊക്കെ പറയാന്‍ നീ വളര്‍ന്നോ എന്നായിരുന്നു ചോദ്യം. മലയാള സിനിമയില്‍ തന്നെ ഇല്ലാതാക്കാന്‍ കഴിയുമെന്നായിരുന്നു മോസ് ആന്റ് ക്യാറ്റിന്റെ ചിത്രീകരണത്തിനിടയില്‍ ഭീഷണിപ്പെടുത്തിയത്. ഇതിനു ശേഷം പല സംവിധായകരും തനിക്ക് അവസരം നല്‍കിയില്ലെന്നും അനൂപ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top