മസ്‌കത്തില്‍ താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി മരിച്ചു

മസ്‌കത്ത്: മസ്‌കത്തിനടുത്ത് ഗുബ്രയില്‍ താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് കൊല്ലം സ്വദേശി മരിച്ചു. പവര്‍ പ്ലാന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ വെളവൂര്‍കോണം സ്വദേശി സജുമോന്‍ ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. അവധി ആയതുകൊണ്ട് മുറിയില്‍ നിന്ന് കെട്ടിടത്തിന് മുകളിലെത്തിയ സജുമോന്‍ കാല്‍തെന്നി താഴേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചിരുന്നു.

റോയല്‍ ഒമാന്‍ പോലീസ് എത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top