Section

malabari-logo-mobile

ഖത്തറില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ പ്രഥമ പരിഗണന സ്വദേശികള്‍ക്ക്

HIGHLIGHTS : ദോഹ: ഖത്തറിലെ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലെ ഒഴിവുകളില്‍ പ്രഥമ പരിഗണന ഇനിമുതല്‍ സ്വദേശികള്‍ക്ക് മാത്രമായിരിക്കും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്...

untitled-1ദോഹ: ഖത്തറിലെ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലെ ഒഴിവുകളില്‍ പ്രഥമ പരിഗണന ഇനിമുതല്‍ സ്വദേശികള്‍ക്ക് മാത്രമായിരിക്കും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അംഗീകാരം നല്‍കിയ പുതിയ നിയമത്തിലാണ് ഇക്കാര്യം ഊന്നിപറയുത്. സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിയമന, സേവന വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട പുതിയ നിയമത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഈ ഒഴിവുകളില്‍ സ്വദേശികളെ ലഭ്യമല്ലെങ്കില്‍ സ്വദേശി വനിതകളുടെ ഭര്‍ത്താക്കന്‍മാര്‍, മക്കള്‍ എന്നിവരെയായിരിക്കും പരിഗണിക്കുക. ഇതിനുശേഷം ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവര്‍, അറബ് പൗരന്‍മാര്‍ എന്നിവരെ പരിഗണിക്കുമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു. ഇതിനുശേഷം മാത്രമായിരിക്കും മറ്റ് രാജ്യക്കാരെ പരിഗണിക്കുകയെന്നും നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.

sameeksha-malabarinews

അതെസമയം  ന്യായാധിപന്‍മാര്‍ അവരുടെ അസിസ്റ്റന്‍റുമാര്‍, അറ്റോണി ജനറല്‍ അവരുടെ അസിറ്റന്‍റുമാര്‍, ഖത്തര്‍ പെട്രോളിയം, അമീരി ദിവാനി, യൂണിവേഴ്സിറ്റി അധ്യാപകര്‍, ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അഥോറിറ്റി, ഓഡിറ്റ് ബ്യൂറോ തുടങ്ങിയ മേഖലകളില്‍ മറ്റു രാജ്യക്കാരുടെ നിയമനങ്ങളില്‍ നിയന്ത്രണമുണ്ടാവില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!