Section

malabari-logo-mobile

ഖത്തറില്‍ലേക്ക് തൊഴില്‍ തേടി വരുന്നവര്‍ക്ക് സ്വന്തം രാജ്യത്തു നിന്നുതന്നെ തൊഴില്‍ കരാറില്‍ ഒപ്പിടാം

HIGHLIGHTS : ദോഹ: ഖത്തറിലേക്ക് തൊഴില്‍ അന്വേഷിച്ച് വരുന്ന വിദേശികള്‍ക്ക് സ്വന്തം നാട്ടില്‍ നിന്നു തന്നെ ഇനി തൊഴില്‍ കരാറില്‍ ഒപ്പിടാം. സര്‍ട്ടിഫിക്കറ്റ് വെരിഫിക...

ദോഹ: ഖത്തറിലേക്ക് തൊഴില്‍ അന്വേഷിച്ച് വരുന്ന വിദേശികള്‍ക്ക് സ്വന്തം നാട്ടില്‍ നിന്നു തന്നെ ഇനി തൊഴില്‍ കരാറില്‍ ഒപ്പിടാം. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍, സ്വഭാവ സര്‍ട്ടിഫിക്കറ്റ് പരിശോധന, മെഡിക്കല്‍ പരിശോധന, തൊഴിലാളിയുടെ തൊഴില്‍ കരാറില്‍ ഒപ്പ് വെക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനുള്ള സംവിധാനം ഉടന്‍ നടപ്പാക്കും.
തൊഴിലാളികളുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും അതത് രാജ്യങ്ങളില്‍ നിന്ന് പൂര്‍ത്തീകരിക്കുകയെന്ന നടപടിക്കാണ് രൂപം നല്‍കുക.

ഇതിന്‍െറ ഭാഗമായുള്ള നടപടി ക്രമങ്ങള്‍ക്കായി സ്വിറ്റ്സര്‍ലന്‍റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ചുമതല നല്‍കാന്‍ സാമൂഹിക ക്ഷേമ-തൊഴില്‍ വകുപ്പ് മന്ത്രാലയം തീരുമാനിച്ചിരുന്നു.രാജ്യത്തെ തൊഴിലാളികളുടെ വരവും പോക്കും അടക്കമുള്ള നടപടികളുടെ രേഖകള്‍ കൈകകാര്യം ചെയ്യുന്നതിനുള്ള ചുമതലയാണ് സ്വിറ്റ്സര്‍ലന്‍റ് കമ്പനിക്ക് നല്‍കിയത്.

sameeksha-malabarinews

തൊഴിലാളിയുടെ മുഴുവന്‍ അവകാശങ്ങളും സംരക്ഷിക്കാന്‍ പുതിയ സംവിധാനം സഹായകമാകുമെന്ന പ്രതീക്ഷയിലാണ് മന്ത്രാലയം ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. രാജ്യത്തേക്ക് തൊഴില്‍ വിസയില്‍ വരുന്നതിന് മുമ്പ് തന്നെ തനിക്കുള്ള അവകാശങ്ങളെ സംബന്ധിച്ചുള്ള പൂര്‍ണ വിവരം തൊഴിലാളിക്ക് ലഭിച്ചിരിക്കും. തൊഴിലുടമയുമായി ഉണ്ടാക്കുന്ന കരാറില്‍ ഇരുപേരും നേരത്തെ തന്നെ ഒപ്പ് വെക്കുന്നതിനാല്‍ നീതി നിഷേധം വന്നാല്‍ നിയമപരമായി നേരിടാനുള്ള അവകാശവും തൊഴിിലാളിക്ക് ലഭിക്കുന്നു.

വിദേശ തൊഴിലാളികളുടെ കാര്യത്തില്‍ രാജ്യം സ്വീകരിക്കുന്ന സുപ്രധാനമായ സുരക്ഷാ സംവിധാനമാണിത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!