തേഞ്ഞിപ്പലത്ത് വീടിനുള്ളിലെ അലമാരയില്‍ നിന്ന് പാമ്പ് കടിയേറ്റ മധ്യവയസ്‌കന്‍ മരിച്ചു

തേഞ്ഞിപ്പലം : വീടിനുള്ളിലെ അലമാരയില്‍ നിന്ന് പാമ്പിന്റെ കടിയേറ്റ മധ്യ വയസ്‌കന്‍ മരിച്ചു. തേഞ്ഞിപ്പലം ദേവദിയാലിലെ കടുക്കട്ടിച്ചിറക്കല്‍മാട് പുറായി രവീന്ദ്രന്‍ (50) ആണ് മരിച്ചത്. അലമാരയില്‍ നിന്ന് സാധനങ്ങള്‍ എടുക്കാന്‍ പോയ സമയത്തായിരുന്നു പാമ്പിന്റെ കടിയേറ്റത്. അലമാരക്കിടയില്‍ ഒളിച്ചിരുന്നതായിരിക്കാം പാമ്പെന്നാണ് കരുതുന്നത്. കൈ വിരലിനാണ് കടിയേറ്റത്. തേള്‍ കടിച്ചതാവുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. ഉടന്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പാമ്പിന്റെ വിഷമേറ്റതായി അറിയുന്നത്. അപ്പോഴേക്കും രവീന്ദ്രന്‍ മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ – വസന്ത. മക്കള്‍ – സുബിന്‍, സുബിഷ, ജിതിന്‍.

 

Share news
error: Content is protected !!
Scroll to Top