Section

malabari-logo-mobile

പുനര്‍ഗേഹം പദ്ധതി; ഉണ്ണിയാലില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം നാളെ മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിക്കും

HIGHLIGHTS : Punargeham Project; For fishermen in Unniyal Minister V. Abdurahiman will inaugurate the construction of the residential complex tomorrow

സംസ്ഥാന സര്‍ക്കാരിന്റെ പുനര്‍ഗേഹം പദ്ധതി പ്രകാരം നിറമരുതൂര്‍ ഗ്രാമപഞ്ചായത്തിലെ ഉണ്ണിയാലില്‍ ഫിഷറീസ് വകുപ്പിന്റെ അധീനതയിലുളള സ്ഥലത്ത് 16 കുടുംബങ്ങള്‍ക്കായുളള പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം നാളെ രാവിലെ 10ന് മത്സ്യബന്ധനം, കായികം, വഖഫ്, ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് വി.അബ്ദുറഹിമാന്‍ നിര്‍വഹിക്കും.

താനൂര്‍ ഉണ്ണിയാലില്‍ നടക്കുന്ന പരിപാടിയില്‍ നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഇസ്മായില്‍ അധ്യക്ഷനാകും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാകും. ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ ജോമോന്‍ കെ.ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.

sameeksha-malabarinews

തീരദേശത്ത് വേലിയേറ്റ രേഖയില്‍ നിന്നും 40 മീറ്റര്‍ പരിധിക്കുളളില്‍ അധിവസിക്കുന്ന മുഴുവന്‍ കുടുംബങ്ങളെയും സുരക്ഷിത മേഖലയിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്ന പദ്ധതിയാണ് പുനര്‍ഗേഹം പദ്ധതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 1398 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 1052 കോടി രൂപയും ഉള്‍പ്പടെ 2450 കോടി രൂപയാണ് പദ്ധതി അടങ്കല്‍. പുനര്‍ഗേഹം പദ്ധതി പ്രകാരം നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് ഉണ്ണിയാലില്‍ ഫിഷറീസ് വകുപ്പിന്റെ അധീനതയിലുള്ള 30 സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്. 16 മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് 1.99 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. തുറമുഖ എഞ്ചിനീയറിങ് വകുപ്പാണ് നിര്‍വഹണ ഏജന്‍സി. പരിപാടിയില്‍ വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!