Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കാലിക്കറ്റ് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ യു.ജി., പി.ജി. പ്രവേശനം

HIGHLIGHTS : Calicut University News; Calicut Department of Distance Education UG, PG Entrance

കാലിക്കറ്റ് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ യു.ജി., പി.ജി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2022-23 വര്‍ഷത്തെ ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലേക്ക് ഉടന്‍ അപേക്ഷ ക്ഷണിക്കും. അഫ്‌സല്‍- ഉല്‍-ഉലമ, സോഷ്യോളജി, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ബിബിഎ, ബി.കോം എന്നീ എട്ടു ബിരുദ കോഴ്‌സുകളിലേക്കും അറബിക്, സോഷ്യോളജി, എക്കണോമിക്‌സ്, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, എം.കോം, എം.എസ്.സി മാതമാറ്റിക്‌സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും ഒക്ടോബര്‍ 7 ന് വിജ്ഞാപനം പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. നവംബര്‍ 15 ആയിരിക്കും അപേക്ഷിക്കാനുള്ള അവസാന തിയതി. അപേക്ഷിക്കാനുള്ള ലിങ്ക്, ഓരോ കോഴ്‌സിനും ചേരുന്നതിനുള്ള യോഗ്യത, ഫീ ഘടന ഉള്‍പ്പെടെയുള്ള വിവരങ്ങളടങ്ങിയ വിശദമായ പ്രോസ്‌പെക്ടസ് എന്നിവ വിദൂരവിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാക്കും. പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള സ്റ്റഡി മെറ്റീരിയലുകള്‍ തപാല്‍ മാര്‍ഗം വീടുകളിലെത്തിക്കുകയും വിദഗ്ധ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ വിവിധ ജില്ലകളിലെ കേന്ദ്രങ്ങളിലൂടെ സമ്പര്‍ക്ക ക്ലാസുകള്‍ നല്‍കുകയും ചെയ്യും. നിലവില്‍ 2026 ജനുവരി സെഷന്‍ വരെ വിദൂരവിദ്യാഭ്യാസവിഭാഗം വഴി പ്രവേശനം നടത്താന്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് യുജിസി അംഗീകാരം ലഭ്യമായിട്ടുള്ളതാണ്.

കാലിക്കറ്റിന്റെ എന്‍.എസ്.എസ്. അഭയം ഭവനപദ്ധതിയില്‍
214-ാമത്തെ വീട് കൈമാറി

sameeksha-malabarinews

കാലിക്കറ്റ് സര്‍വകലാശാലയുടെ എന്‍.എസ്.എസ്. അഭയം ഭവനപദ്ധതി പ്രകാരം നിര്‍മിച്ച 214-ാമത് വീടിന്റെ താക്കോല്‍ കൈമാറി. പൂക്കോട്ടൂര്‍ അത്താണിക്കല്‍ എം.ഐ.സി. കോളേജ് എന്‍.എസ്.എസ്. യൂണിറ്റ് നിര്‍മിച്ച വീടിന്റെ താക്കോല്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ വാര്‍ഡംഗം മുഹമ്മദ് ബൈജുവിനാണ് കൈമാറിയത്. കാമ്പസില്‍ തട്ടുകട നടത്തിയും മാസ്‌ക് ചാലഞ്ച് സംഘടിപ്പിച്ചും വൊളന്റിയര്‍മാര്‍ വീട് നിര്‍മാണത്തിന് പണം കണ്ടെത്തുകയായിരുന്നു. കോളേജ് യൂണിറ്റിന്റെ ദത്തുഗ്രാമമായ പൂക്കോട്ടൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ വിദ്യാര്‍ഥികള്‍ സര്‍വേ നടത്തിയാണ് ഗുണഭോക്താവിനെ കണ്ടെത്തിയത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലായാണ് കോളേജ് യൂണിറ്റുകള്‍ വഴി സര്‍വകലാശാലാ എന്‍.എസ്.എസ്. ഭവന നിര്‍മാണ പദ്ധതി ഒരുക്കുന്നത്. സര്‍വകലാശാലാ സുവര്‍ണജൂബിലി വര്‍ഷത്തില്‍ തുടങ്ങിയ അഭയം പദ്ധതി സര്‍വകലാശാലയെ ദേശീയ എന്‍.എസ്.എസ്. അവാര്‍ഡിന് അര്‍ഹമാക്കിയിരുന്നു. ചടങ്ങില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ. അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. എം. ഉസ്മാന്‍, സര്‍വകലാശാലാ എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാന്‍, സക്കീന പുല്‍പ്പാടന്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഫൈസല്‍ ശബാബ്, പ്രൊഫ. പി. മുഹമ്മദ്, വാര്‍ഡംഗം മുഹമ്മദ് പള്ളിയാളി, പി. അബ്ദുള്‍ റഷീദ്, കെ.പി. ആയിശ, മുഹമ്മദ് മിന്‍ഹജ് എന്നിവര്‍ സംസാരിച്ചു.

പ്രൊഫ. പി. മഹേശ്വരി പുരസ്‌കാരം സന്തോഷ് നമ്പിക്ക്

ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റിയുടെ 2022-ലെ പ്രൊഫ. പി. മഹോശ്വരി പുരസ്‌കാരത്തിന് കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി വിഭാഗം പ്രൊഫസര്‍ ഡോ. സന്തോഷ് നമ്പി അര്‍ഹനായി. ഇന്ത്യന്‍ പ്ലാന്റ് എംബ്രിയോളജിയുടെ പിതാവായി അറിയപ്പെടുന്ന പ്രമുഖ സസ്യശാസ്ത്രജ്ഞന്‍ പ്രൊഫ. പി. മഹേശ്വരിയുടെ പേരിലുള്ള ഈ പുരസ്‌കാരം സസ്യശാസ്ത്രമേഖലയിലെ സമഗ്ര സംഭാവനകള്‍ക്കാണ് നല്‍കി വരുന്നത്. 14 മുതല്‍ 16 വരെ ലഖ്‌നൗ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റിയുടെ 45-ാമത് അഖിലേന്ത്യാ സമ്മേളനത്തില്‍ സന്തോഷ് നമ്പി പുരസ്‌കാരം ഏറ്റുവാങ്ങി പ്രബന്ധം അവതരിപ്പിക്കും. ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ആന്‍ജിയോസ്‌പേം ടാക്‌സോണമിയുടെ സെക്രെട്ടറി,    അന്താരാഷ്ട്ര ജേര്‍ണല്‍ ആയ റീഡീയയുടെ  എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു. എഡിന്‍ബര്‍ഗ് റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സിബാള്‍ഡ് ഫെല്ലോഷിപ്പ്, ഈസ്റ്റ് ഹിമാലയന്‍ സൊസൈറ്റി ഫോര്‍ സ്‌പെര്‍മാറ്റോഫൈറ്റ് ടാക്‌സോണമിയുടെ പ്രൊഫ. റ്റോഡ്. എഫ്. സ്റ്റ്യൂസി മെഡല്‍ തുടങ്ങി നിരവധി അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്നതും അതീവ സംരക്ഷണപ്രധാന്യമര്‍ഹിക്കുന്നതുമായ നിരവധി സസ്യങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്നു വരുന്നു.

പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ കംപാരറ്റീവ് ലിറ്ററേച്ചര്‍ പി.എച്ച്.ഡി. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍, സര്‍വകലാശാലയിലെ റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അപേക്ഷയുടെ പകര്‍പ്പും ഗവേഷണ വിഷയവും പഠന രീതിയും വ്യക്തമാക്കുന്ന സിനോപ്‌സിസും 12-ന് വൈകീട്ട് 5 മണിക്കു മുമ്പായി പഠനവിഭാഗത്തില്‍ സമര്‍പ്പിക്കണം.

കാലിക്കറ്റ് സര്‍വകലാശാലാ മലയാളം പി.എച്ച്.ഡി. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍, തിരൂര്‍ തുഞ്ചന്‍ പറമ്പ് തുഞ്ചന്‍ മെമ്മോറിയല്‍ റിസര്‍ച്ച് സെന്ററില്‍ പ്രവേശനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അപേക്ഷയുടെ പകര്‍പ്പും ഗവേഷണ വിഷയവും പഠന രീതിയും വ്യക്തമാക്കുന്ന സിനോപ്‌സിസും 12-ന് വൈകീട്ട് 5 മണിക്കു തുഞ്ചന്‍ മെമ്മോറിയല്‍ റിസര്‍ച്ച് സെന്റര്‍ തിരൂര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.

ഐ.ഇ.ടി. – ബി.ടെക്. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ കീം അലോട്ട്‌മെന്റ് വഴിയുള്ള പ്രവേശനം ഒക്‌ടോബര്‍ 6 മുതല്‍ 11 വരെ കോളേജില്‍ നടക്കും. നിശ്ചിത സമയക്രമമനുസരിച്ച് വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തിന് ഹാജരാകണം. സമയക്രമം, ഫീസ്, ഹാജരാക്കേണ്ട രേഖകള്‍ തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 9188400223, 9567172591.

ബിരുദ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി റാങ്ക്‌നില പരിശോധിക്കാം. മെറിറ്റടിസ്ഥാനത്തില്‍ 6 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം പ്രവേശനം നേടാവുന്നതാണ്. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.

ഡിസര്‍ട്ടേഷന്‍ സമര്‍പ്പണം

നാലാം സെമസ്റ്റര്‍ എം.ബി.എ. (ഫുള്‍ടൈം) ജൂലൈ 2022 പരീക്ഷയുടെ ഡിസര്‍ട്ടേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 20. 525 രൂപ പിഴയോടെ 25 വരെ സ്വീകരിക്കും.

എം.എ. അറബിക് വൈവ

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ / അവസാന വര്‍ഷ എം.എ. അറബിക് ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 10 മുതല്‍ 20 വരെ സര്‍വകലാശാലാ ഇസ്ലാമിക് ചെയറില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021, ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.ആര്‍ക്ക് അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍, സസ്റ്റൈനബിള്‍ ആര്‍ക്കിടെക്ചര്‍ ജൂലൈ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്‌സ് നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!