തവനൂർ മണ്ഡലത്തിൽ വർധിച്ചു വരുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണുന്നതിനും അടിയന്തര നടപടികൾ കൈകൊള്ളുന്നതിനും കെ.ടി.ജലീൽ എം.എൽ എ യുടെ അധ്യക്ഷതയിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു.തെരുവ് നായ്ക്കളെ വന്ധീകരിക്കുന്ന പദ്ധതിയായ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പ്രോഗ്രാം, സമ്പൂർണ്ണ വാക്സിനേഷൻ, എന്നിവ പ്രാദേശികമായി സൗകര്യങ്ങൾ ഒരുക്കികൊണ്ട്അടിയന്തരമായി നടപ്പിലാക്കുന്നതിനും പ്രത്യേക അവലോകന യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.വി സുബൈദ, അസ്‌ലം തിരുത്തി, ശാലിനി, ശ്രീനിവാസൻ,വിവിധ ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ, വെറ്റിനറി സർജൻമാർ എന്നിവർ പങ്കെടുത്തു.




