സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം ; ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

 കോഴിക്കോട്: തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം സംബന്ധിച്ച് സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കായി ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം 2013 നിയമം (പരിഹാരവും, നിരോധിക്കലും, തടയലും) ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി പരാതി പരിഹാര ലോക്കൽ കമ്മിറ്റി ചെയർപേഴ്സൺ അജിത.കെ ഉദ്ഘാടനം ചെയ്തു.

ജില്ലാ വനിതാശിശു വികസന ഓഫീസർ അബ്ദുൾ ബാരി അധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി സീനിയർ ഗവ. പ്ലീഡർ അഡ്വ.പ്രീത കെ.കെ പോഷ് ആക്ട് നിയമം എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു.

Share news
error: Content is protected !!
Scroll to Top