Section

malabari-logo-mobile

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

HIGHLIGHTS : Kodiyeri Balakrishnan passed away

തിരുവനന്തപുരം: സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അന്ത്യം സംഭവിച്ചത്.

sameeksha-malabarinews

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയശേഷം അദേഹം വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോയത്.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ ചെന്നൈയില്‍ എത്തിയിട്ടുണ്ട്.

മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. മൃതദേഹം ചെന്നൈയില്‍ നിന്ന് ഉടനെ നാട്ടിലെത്തിക്കും. സംസ്‌കാരം തിങ്കളാഴ്ച 3 മണിക്ക് തലശ്ശേരിയില്‍.
മൃതദേഹം നാളെ ഉച്ചവരെ തലശ്ശേരിയില്‍ പൊതുദര്‍ശനത്തിന് വെക്കും.

 

1982,1987, 2001, 2006, 2011 വര്‍ഷങ്ങളില്‍ തലശ്ശേരിയില്‍ നിന്നും എംഎല്‍എയായി നിയമസഭയിലെത്തി.2001ല്‍ പ്രതിപക്ഷ ഉപനേതാവായും 2006ല്‍ വിഎസ് സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായും ചുമതല നിര്‍വഹിച്ചിരുന്നു. കേരളാ പോലീസിന് ജനകീയ മുഖം ലഭിക്കാനിടയായ കാലയളവായാണ് കോടിയേരി ആഭ്യന്തര മന്ത്രിയായ കാലത്തെ വിലയിരുത്തപ്പെടുന്നത്.

2015ലാണ് കോടിയേരി സിപിഐഎം സക്രട്ടറിയാകുന്നത്. 2018ല്‍ വീണ്ടും സക്രട്ടറിയായി തെരഞ്ഞെടുത്തു. 2019ലാണ് കോടിയേരിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നത്. 2020 ല്‍ സ്ഥാനമൊഴിഞ്ഞെങ്കിലും ചികിത്സക്ക് ശേഷം വീണ്ടും സക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവന്നിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!