പരസ്യ വിമര്‍ശന വിവാദം; കെ.എം.ഷാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ചു

വിവാദ പ്രസംഗങ്ങളില്‍ നേതൃത്വത്തില്‍ ഒരു വിഭാഗത്തിനെതിരെ പരസ്യ വിമര്‍ശനം നടത്തുന്നുവെന്ന വിവാദത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.എം.ഷാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ചു. ഇന്ന് വിശദീകരണം നല്‍കിയേക്കും. പാണക്കാടെത്തുന്ന ഷാജിയുമായി സാദിഖലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്ച്ച നടത്തും. രാവിലെ പത്തരയ്ക്ക് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്താനാണ് ഷാജിക്ക് നിര്‍ദേശം കിട്ടിയത്. ഷാജിയോട് വിശദീകരണം തേടുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒരു വിഭാഗം നേതാക്കള്‍ക്കെതിരെ നിരന്തരമായി പരസ്യ വിമര്‍ശനം നടത്തുന്നുവെന്നാണ് ഷാജിക്കെതിരെ മറുഭാഗത്തിന്റെ വാദം. മലപ്പുറത്തെ പ്രവര്‍ത്തക സമിതി യോഗത്തിലും ഷാജിക്ക് വിമര്‍ശനമുണ്ടായി. ഇതിന് പിന്നാലെ മസ്‌ക്കത്തിലെ കെഎംസിസി പരിപാടിയില്‍ സമാന പരാമര്‍ശം ഷാജി ആവര്‍ത്തിച്ചതോടെയാണ് വിശദീകരണം തേടുമെന്ന് സാദിഖലി തങ്ങള്‍ അറിയിച്ചത്.

വിശദീകരണം നല്‍കാന്‍ കെ എം ഷാജിയോട് ഇന്ന് പണക്കാടെത്താന്‍ സംസ്ഥാന അധ്യക്ഷന്‍ നിര്‍ദേശം നല്‍കിയത്. സാദിഖലി തങ്ങളെ കൂടാതെ ജനറല്‍ സെക്രട്ടറി ചുമതല വഹിക്കുന്ന പി എം എ സലാമും ഷാജിയുമായി കൂടിക്കാഴ്ച നടത്തും.

 

Share news
error: Content is protected !!
Scroll to Top