Section

malabari-logo-mobile

സദാചാര ഗുണ്ടായിസം അംഗീകരിക്കാനാവില്ല: ജോയ്‌മാത്യു

HIGHLIGHTS : കോഴിക്കോട്‌ നാലാംഗേറ്റിനടുത്തുള്ള ഡൗണ്‍ടൗണ്‍ കോഫിഷോപ്പ്‌ സദാചാര പോലീസ്‌ ചമഞ്ഞ്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍

540430_10152371851877001_3911926118649381774_nകോഴിക്കോട്‌: കോഴിക്കോട്‌ നാലാംഗേറ്റിനടുത്തുള്ള ഡൗണ്‍ടൗണ്‍ കോഫിഷോപ്പ്‌ സദാചാര പോലീസ്‌ ചമഞ്ഞ്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇത്തരത്തിലുള്ള സദാചാര പോലീസ്‌ ചമയല്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന്‌ നടനും സംവിധായകനുമായ ജോയ്‌മാത്യു പറഞ്ഞു.

ശനിയാഴ്‌ച രാവിലെ നാടക സാംസ്‌കാരിക പ്രവര്‍ത്തകരോടൊപ്പം ഈ തകര്‍ക്കപ്പെട്ട കോഫിഷോപ്പ്‌ സന്ദര്‍ശിച്ചതിന്‌ ശേഷമായിരുന്നു ജോയ്‌മാത്യുവിന്റെ പ്രതികരണം. ഈ വാര്‍ത്തക്കും, ആക്രമണത്തിനും പിന്നില്‍ ചില വ്യക്തി താല്‍പര്യങ്ങളാണെന്ന്‌ തുറന്നടിച്ച ജോയ്‌മാത്യു റസ്റ്റോറന്റിനെതിരെ ബോധപൂര്‍വ്വം വാര്‍ത്ത പുറത്തുവിട്ട ചാനലിനെ ബഹിഷ്‌കരിക്കുമെന്നും പറഞ്ഞു. ജോയ്‌മാത്യുവിനോടൊപ്പം നാടക പ്രവര്‍ത്തകരായ രത്‌നാകരന്‍, സുരേഷ്‌, മധു എന്നിവരും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

sameeksha-malabarinews

ഇന്ന്‌ യുവമോര്‍ച്ചയുടെ ഈ സമരത്തെ ബിജെപി സംസ്ഥാനനേതൃത്വവും തള്ളിപ്പറഞ്ഞിരുന്നു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!