Section

malabari-logo-mobile

രാമനാട്ടുകര ബൈപാസില്‍ ബസ്‌ സര്‍വ്വീസ്‌ വേണമെന്ന്‌ ജില്ലാ വികസന സമിതി

HIGHLIGHTS : രാമനാട്ടുകര-പൂളാടിക്കുന്ന്‌ ബൈപ്പാസിന്‌ ഇരുവശവും സൈബര്‍ പാര്‍ക്കുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ രാമനാട്ടുകര മുത...

രാമനാട്ടുകര-പൂളാടിക്കുന്ന്‌ ബൈപ്പാസിന്‌ ഇരുവശവും സൈബര്‍ പാര്‍ക്കുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ രാമനാട്ടുകര മുതല്‍ പൂളാടിക്കുന്ന്‌ വരെ ബസ്‌ സര്‍വ്വീസ്‌ ആരംഭിക്കണമെന്ന്‌ ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഈ റൂട്ടില്‍ ബസ്‌ സര്‍വ്വീസ്‌ ഇല്ലാത്തതിനാല്‍ രാമനാട്ടുകരയില്‍ നിന്ന്‌ സിവില്‍ സ്റ്റേഷനിലും മറ്റുമെത്താന്‍ ഒരു മണിക്കൂര്‍ അധികയാത്ര ചെയ്യേണ്ടതുണ്ടെന്ന്‌ പ്രമേയം അവതിരിപ്പിച്ചുകൊണ്ട്‌ പി.ടി.എ റഹിം.എം.എല്‍.എ ചൂണ്ടിക്കാട്ടി.
ദേശീയ പാതയില്‍ കോരപ്പുഴക്കും മൂരാടിനുമിടയില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിവേഗത നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ വേണമെന്ന്‌ കെ.ദാസന്‍.എം.എല്‍.എ ആവശ്യപ്പെട്ടു. സീബ്രാലൈനില്‍ ഹോംഗാര്‍ഡിനെ നിയോഗിക്കുക, ചെങ്ങോട്ട്‌കാവില്‍ താല്‍ക്കാലിക ഡിവൈഡര്‍ സ്ഥാപിക്കുകയും ഓട്ടോ പാര്‍ക്കിംഗ്‌ ക്രമീകരിക്കുകയും ചെയ്യുക, റോഡരികില്‍ മണ്ണിട്ട്‌ ഇരുചക്രവാഹനങ്ങള്‍ക്ക്‌ സൗകര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അദ്ദേഹം ഉന്നയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!