Section

malabari-logo-mobile

കര്‍ണാടകയില്‍ ഹിജാബ് വിലക്കിയതിലെ പ്രതിഷേധം കൂടുതല്‍ കോളേജിലേക്ക്

HIGHLIGHTS : Protest against ban on hijab in Karnataka

ഹിജാബ് ധരിക്കുന്നത് വിലക്കുന്നതിനെതിരെ കര്‍ണാടകയില്‍ നടക്കുന്ന പ്രതിഷേധം കൂടുതല്‍ കോളജുകളിലേക്ക് വ്യാപിക്കുന്നു. ഉഡുപ്പിയിലെ കുന്ദാപൂരിലുള്ള ബന്ധാര്‍ക്കര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ ഇന്ന് നാല്പതോളം വിദ്യാര്‍ത്ഥിനികളാണ് ഹിജാബ് ധരിച്ചെത്തി പ്രതിഷേധിച്ചത്. ഹിജാബ് മാറ്റാതെ കോളജിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞ് സെക്യൂരിറ്റി ജീവനക്കാരടക്കം വിദ്യാര്‍ത്ഥിനികളെ തടഞ്ഞു. തുടര്‍ന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വിദ്യാര്‍ത്ഥിനികളെ അകത്തേക്ക് പ്രവേശിപ്പിക്കാത്തതിനെതിരെ കോളജിന് പുറത്ത് പ്രതിഷേധിക്കുകയായിരുന്നു.

അതേസമയം കോളജ് മാനേജ്മെന്റ് പുറത്തിറക്കിയ മാന്വലില്‍ പറയുന്നത്, സ്‌കാഫ് ധരിച്ച് പെണ്‍കുട്ടികള്‍ക്ക് കോളജില്‍ വരാം. പക്ഷേ അവയുടെ നിറം യൂണിഫോമുമായി യോജിക്കുന്നതാകണം. എന്നാല്‍ മറ്റ് ഏത് തരത്തിലുള്ള വസ്ത്രമിട്ടുകൊണ്ടും ക്യാന്റീന്‍ ഉള്‍പ്പെടെയുള്ള കോളജിനുള്ളിലെ സ്ഥലങ്ങളില്‍ പ്രവേശിക്കരുത്. എന്നാണ്.

sameeksha-malabarinews

പ്രതിഷേധിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് നാല്പതോളം ആണ്‍കുട്ടികളും രംഗത്തെത്തി. കര്‍ണാടകയില്‍ ഹിജാബ് ധരിച്ചുള്ള പ്രവേശനം ഇന്നലെയും മറ്റൊരു കോളജിലും വിലക്കിയിരുന്നു. സംസ്ഥാനത്തെ തന്നെ മറ്റൊരു കോളജില്‍ ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ ആറ് മണിക്കൂറോളമാണ് പ്രിന്‍സിപ്പല്‍ പുറത്താക്കിയതെന്നാണ് പരാതി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!