Section

malabari-logo-mobile

തന്നെ ഇങ്ങിനെയാക്കിയതില്‍ വലിയ പങ്ക് ശിവശങ്കറിന്; സ്വപ്‌ന സുരേഷ്. മൂന്ന് വര്‍ഷമായി തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നെന്നും സ്വപ്ന

HIGHLIGHTS : മുന്‍ ചീഫ് സക്രട്ടറി എം.ശിവശങ്കറിനെതിരെ അതി രൂക്ഷവിമര്‍ശനവുമായി സ്വപ്‌ന സുരേഷ്. എം ശിവശങ്കര്‍

തിരുവനന്തപുരം; മുന്‍ ചീഫ് സക്രട്ടറി എം.ശിവശങ്കറിനെതിരെ അതി രൂക്ഷവിമര്‍ശനവുമായി സ്വപ്‌ന സുരേഷ്. എം ശിവശങ്കര്‍ തന്നെ ചൂഷണം ചെയ്‌തെന്നും, തന്നെ നശിപ്പിച്ചതില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. ന്യൂസ് 18 മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സ്വപ്‌ന ശിവശങ്കറിനെതിരെ ആഞ്ഞടിച്ചത്.

താന്‍ കോണ്‍സുലേറ്റില്‍ നിന്ന് രാജിവെച്ചത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്നും, ഐടി വകുപ്പില്‍ ശിവശങ്കര്‍ ഇടപെട്ടിട്ടാണെന്നും അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
മൂ്ന്ന് വര്‍ഷമായി ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നെന്നും തങ്ങളൊരുമിച്ച് നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു.

sameeksha-malabarinews

കേസില്‍ മുന്‍മന്ത്രി കെടി ജലീല്‍ നിരപരാധിയാണെന്നും സ്വപ്‌ന അഭിമുഖത്തില്‍ പറയുന്നുണ്ട്.ശ്രീരാമകൃഷ്ണന്‍ ലൈഫില്‍ ഇടപെട്ടിട്ടില്ലെന്നും സ്വപ്‌ന വ്യക്തമാക്കി.

ഇന്നലെ ശിവശങ്കറിന്റെ ആത്മകഥ അശ്വത്ഥാമാവ് വെറും ഒരു ആനയുടെ ചില ഭാഗങ്ങള്‍ പുറത്തുവന്നിരുന്നു. ഡിസി ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.ഈ പുസ്തകത്തിലാണ് സ്വപ്നയെ കയ്യൊഴിഞ്ഞ് ശിവശങ്കര്‍ നിലപാട് വ്യക്തമാക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!