Section

malabari-logo-mobile

എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ബയോമെട്രിക് പഞ്ചിംഗ് നടപ്പാക്കാന്‍ നിര്‍ദ്ദേശം

HIGHLIGHTS : Proposal to implement biometric punching in all government offices

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും അടുത്ത മാര്‍ച്ച് 31നു മുന്‍പ് ജീവനക്കാര്‍ക്കു ബയോമെട്രിക് പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തും.

സംസ്ഥാനത്തെ കളക്ട്രേറ്റുകളിലും ഡയറക്ട്രേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫീസുകളിലും 2023 ജനുവരി ഒന്നിന് മുമ്പ് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കി ഹാജര്‍ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് വകുപ്പ് മേധാവികള്‍ കര്‍ശന നടപടി സ്വീകരിക്കണം.

sameeksha-malabarinews

ജോലിസമയത്തു ജീവനക്കാര്‍ മുങ്ങുന്നതു തടയാന്‍ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചു ഹാജര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് ഏര്‍പ്പെടുത്തണമെന്നു പല തവണ നിര്‍ദേശിച്ചിട്ടും സര്‍വീസ് സംഘടനകളുടെ ഇടപെടല്‍ മൂലം നടപ്പായില്ല. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് സെക്രട്ടേറിയറ്റില്‍ മാത്രമാണ് ഇപ്പോള്‍ സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത്.

സെക്രട്ടേറിയറ്റ് ജീവനക്കാരുടെയും സന്ദര്‍ശകരുടെയും നീക്കം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ജനുവരി 1 മുതല്‍ അക്‌സസ് കണ്‍ട്രോള്‍ സംവിധാനം നടപ്പാക്കാന്‍ പോകുകയാണ് ഡിജിറ്റല്‍ വാതിലുകളില്‍ കാര്‍ഡ് ചെയ്താല്‍ മാത്രം ഓഫിസില്‍ കയറാനും ഇറങ്ങാനും കഴിയുന്ന സംവിധാനമാണിത്.

ഓരോ വകുപ്പിലും ഒരു അഡീഷണല്‍/ ജോയിന്റ് സെക്രട്ടറിയെ വകുപ്പിന് കീഴിലുള്ള ഓഫീസുകളില്‍ പഞ്ചിംഗ് നടപ്പാക്കുന്ന നടപടികള്‍ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തും. വകുപ്പ് സെക്രട്ടറിമാരുമായുള്ള ചീഫ് സെക്രട്ടറിയുടെ പ്രതിമാസ യോഗത്തില്‍ പഞ്ചിംഗ് നടപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!