Section

malabari-logo-mobile

ബര്‍ലിനിലെ ഭീമന്‍ അക്വേറിയം തകര്‍ന്നു വീണു

HIGHLIGHTS : Berlin's giant aquarium collapses

ബെര്‍ലിനിലെ ഹോട്ടലിലെ പ്രശസ്തമായ ഭീമന്‍ അക്വേറിയം തകര്‍ന്ന് വീണ് അപകടം. 200,000 ഗാലന്‍ വെള്ളവും 1,500 ട്രോപ്പിക്കല്‍ മത്സ്യങ്ങളുമുള്ള ഭീമന്‍ അക്വേറിയമാണ് ഇന്നലെ രാവിലെ തകര്‍ന്ന് വീണത്. ബെര്‍ലിനിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ സ്ഥാപിച്ചിരുന്ന ഭീമന്‍ അക്വേറിയം തകര്‍ന്ന് രണ്ടുപേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. 52 അടിയാണ് അക്വേറിയത്തിന്റെ ഉയരം.

വെള്ളവും ഗ്ലാസ് കഷ്ണങ്ങളും അല്‍പ സമയത്തിനുള്ളില്‍ തന്നെ ഹോട്ടലിലാകെ പരന്നതോടെ ഹോട്ടലില്‍ നിന്ന് മുന്നൂറോളം അതിഥികളെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഭീമന്‍ അക്വേറിയം തകര്‍ന്നതിന് ശേഷം ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയരീതിയില്‍ ശ്രദ്ധ നേടുകയാണ്. അര്‍ദ്ധരാത്രിയില്‍ ബെര്‍ലിനിലെ താപനില മൈനസ് 14 ഡിഗ്രി ഫാരന്‍ഹീറ്റിലേക്ക് താഴ്ന്നതോടെ വെള്ളം തണുത്തുറഞ്ഞതാണ് അക്വേറിയം തകരുന്നതിന് കാരണമാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

sameeksha-malabarinews

തകര്‍ന്ന അക്വേറിയത്തില്‍ നിന്നുള്ള പത്ത് ലക്ഷം ലിറ്ററോളം വെള്ളവും മത്സ്യങ്ങളും തൊട്ടടുത്തുള്ള തെരുവിലേക്കാണ് ഒഴുകിപ്പോയത്. നൂറോളം അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. 30 അടിയോളം ഉയരമുള്ള ഫൗണ്ടേഷനിലാണ് ഭീമന്‍ അക്വേറിയം ഘടിപ്പിച്ചിരുന്നത്. അക്വേറിയം വൃത്തിയാക്കുന്നതിനും മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നതിനുമായി നാല് ജീവനക്കാരാണ് ഹോട്ടലില്‍ ഉണ്ടായിരുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!