
ഫിഷറീസ് വകുപ്പിന്റെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച താനൂര്‍ നഗരസഭയിലെ പ്രിയ റോഡ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. താനൂര്‍ പ്രിയം റസിഡന്‍സി പരിസരത്ത് നടന്ന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.
ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ പി രേഷ്മ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ എം ബഷീര്‍, നഗരസഭ കൗണ്‍സിലര്‍ എ കെ സുബൈര്‍, സംസ്ഥാന സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഇ ജയന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം ഏരിയ കമ്മിറ്റി അംഗം ഒ. കെ ബേബി ശങ്കര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രണവ് മലോല്‍, നഗരസഭ കൗണ്‍സിലര്‍ ഇ കുമാരി, പ്രിയം റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധി പ്രൊഫ. ബാബു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഹനീഫ, താഹിറ സിദ്ധിക്ക് തുടങ്ങിയവര്‍ സംബന്ധിച്ചു. 26,78,652 രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 284 മീറ്റര്‍ നീളത്തില്‍ ഡ്രൈനേജോടു കൂടിയ കോണ്‍ക്രീറ്റ് റോഡാണ് നിര്‍മ്മിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




