കേരളത്തെ നിക്ഷേപക സ്വര്‍ഗമാക്കി മാറ്റും: മന്ത്രി പി രാജീവ്

കേരളത്തെ നിക്ഷേപക സ്വര്‍ഗമാക്കി മാറ്റുകയാണു ലക്ഷ്യമെന്നു വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ്. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്റെ (ഐകെജിഎസ് 2025) ഉദ്ഘാടന സമ്മേളനത്തില്‍ ആധ്യക്ഷം വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി .രാഷ്ട്രീയ ഭേദമന്യേ നാടിന്റെ വികസനത്തിനായി നിക്ഷേപം ആകര്‍ഷിക്കാനും അതു വഴി വ്യവസായ വികസനക്കുതിപ്പിലേക്ക് എത്തുന്നതിന് ഒന്നിച്ചു നില്‍ക്കണം.പ്രകൃതി, ജനങ്ങള്‍, വ്യവസായം എന്നതാണ് കേരളത്തിന്റെ വ്യവസായനയം. എംഎസ്എംഇകളുടെ കാര്യത്തില്‍ കേരളം മാതൃകയാണെന്നും വ്യവസായ സൗഹൃദ നയമാണ് കേരളത്തിന്റേതെന്നും മന്ത്രി പറഞ്ഞു.

ഉയര്‍ന്ന ജീവിത നിലവാരമാണ് കേരളത്തിലുള്ളത്. നാലിലൊന്ന് പേര്‍ക്ക് കാറുണ്ട്. രാജ്യത്ത് ഏറ്റവുമധികം വൈദ്യുത വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും കേരളത്തിലാണ്.

ഇന്റര്‍നെറ്റ് കണക്ഷന്‍ അടിസ്ഥാനമാക്കി മാറ്റിയ ലോകത്തിലെ തന്നെ ആദ്യ സ്ഥലമാണ് കേരളം. 87 ശതമാനമാണ് കേരളത്തിന്റെ ഇന്റര്‍നെറ്റ് ലഭ്യത. മൊബൈല്‍ ഉപയോഗത്തില്‍ ഇത് 124 ശതമാനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് നിക്ഷേപക രംഗത്തെ നാഴികകല്ലാകുമെന്നും മന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top