വൈരങ്കോട് ഉത്സവത്തിനിടെ കതിനയില്‍ നിന്ന് തീപടര്‍ന്ന് തൊഴിലാളിക്ക് പരിക്ക്

മലപ്പുറം :തിരൂര്‍ വൈരങ്കോട് ഉത്സവത്തിനിടെ കതിനയില്‍ നിന്ന് തീപടര്‍ന്ന് തൊഴിലാളിക്ക് പരിക്ക്. കതിന നിറക്കുന്ന തൊഴിലാളിയായ കാട്ടിലങ്ങാടി സ്വദേശി മണ്ണാന്തറ വീട്ടില്‍ ഉമ്മറിനെ ആലത്തിയൂര്‍ ഇമ്പിച്ചിബാവ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

കരിമരുന്നിന് തീ കൊടുത്തതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്.

കൈകാലുകളിലും ശരീരത്തിലും പൊള്ളലേറ്റ ഉമ്മര്‍ അപകട നില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.വര്‍ഷങ്ങളായി കരിമരുന്ന് നിറക്കുന്ന ആളാണ് ഉമ്മര്‍. സംഭവ സമയത്ത് സമീപത്ത് കൂടുതല്‍ ആളില്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top