ഹാള്‍ ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റേതല്ല: പിതാവ്

പരീക്ഷ എഴുതാന്‍ സമ്മതിക്കാത്തിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അഞ്ജു ഷാജിയുടെ ഹാള്‍ ടിക്കറ്റിന് പിറക് വശത്ത് കോപ്പി എഴുവെച്ചെന്ന ഹോളി ക്രോസ് കോളേജിന്റെ അവകാശവാദം നിഷേധിച്ച് പിതാവ്. ഹാള്‍ ടിക്കറ്റിന് പിറകിലെഴുതിയ കൈപ്പട അഞ്ജുവിന്റേതല്ലെന്നും അത് തങ്ങളെ കാണിച്ചിരുന്നില്ലെന്നും ഷാജി പറഞ്ഞു. ഹാള്‍ ടിക്കറ്റിന് പിന്നില്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണ് കോളേജ് അധികൃതര്‍ പ്രദര്‍ശിപ്പിച്ചതെന്നും അദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രിന്‍സിപ്പലിന്റെ മൊബൈല്‍ നമ്പര്‍ ഞങ്ങള്‍ ചോദിച്ചപ്പോള്‍ തരാന്‍ കഴിയില്ലെന്ന് പറഞ്ഞ അധ്യാപകനാണ് കോളേജിനുവേണ്ടി പത്രസമ്മേളനം നടത്തിയതെന്നും അദേഹം കോളേജിന്റെയോ പള്ളിയുടെയോ ആരുമല്ല. രാത്രി പത്തുമണിക്ക് എസ് ഐയോടൊപ്പം കോളേജില്‍ കയറി ഞങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടത്. അതില്‍ ഉള്ള ദൃശ്യങ്ങളില്‍ പേപ്പര്‍ തട്ടിപ്പറിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. അതൊക്കെ മാറ്റം വരുത്തിയാണ് കോജേജ് അധികൃതര്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചത്. പള്ളിയിലെ സിസിടിവി ദൃശ്യങ്ങള്‍ ചോദിച്ചപ്പോള്‍ ക്യാമറ കേടാണെന്നാണ് അറിയിച്ചിരുന്നത്. അതാണ് ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ കുട്ടി ഇറങ്ങിപ്പോകുന്നതായി കാണിച്ചത്.

സര്‍ക്കാറില്‍ നിന്ന് തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും പ്രിന്‍സിപ്പലിനെതിരെ നടപടി സ്വീകരിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതായും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top