നിധിന്റെ മരണമറിയാതെ ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കി

കോഴിക്കോട്: ഇന്നലെ ഗള്‍ഫില്‍ മരിച്ച നിതിന്റെ ഭാര്യ ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെയാണ് ആതിര കുഞ്ഞിന് ജന്മം നല്‍കിയത്. അതെസമയം നിതിന്‍ മരിച്ച കാര്യം ആതിരയെ അറിയിച്ചിട്ടി.

കൊവിഡിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത് നിധിനായിരുന്നു. ഇക്കാര്യത്തില്‍ സുപ്രീം കോടതി അനുഭാവ പൂര്‍ണമായ നിലപാടെടുത്തതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന നിരവധി ഗര്‍ഭിണികള്‍ക്ക് നാട്ടിലേക്ക് വരാന്‍ സാധിച്ചു.

ഏഴ് മാസം ഗര്‍ഭിണിയായ ആതിരയ്ക്ക് വീട്ടുകാരുടെ പരിചരണം ലഭിക്കുന്നതിനായാണ് നാട്ടിലേക്ക് പോകുന്നതെന്ന് അന്ന് നിതിന്‍ പറഞ്ഞിരുന്നു. പ്രത്യേക വിമാന സര്‍വീസ് ആരംഭിച്ചപ്പോള്‍ ആദ്യ വിമാനത്തില്‍ തന്നെ ആതിരയ്ക്ക് നാട്ടിലേക്ക് പോകാനുള്ള അവസരം ലഭിച്ചു. എന്നാല്‍ തനിക്ക് ഭാര്യയോടൊപ്പം നാട്ടില്‍ പോകാന്‍ ലഭിച്ച അവസരം അദേഹം മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു.

സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ടായിരുന്ന നിധിന്റെ വേര്‍പാട് നാടിന് തീരാനഷ്ടമാണ്.

Share news
error: Content is protected !!
Scroll to Top