തിരുവനന്തപുരം: വര്‍ധിപ്പിച്ച ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്വകാര്യ ബസ് ഉടമകളുടെ ഹരജിയിലാണ് ഈ നടപടി. 12 രൂപയായിരുന്നു ബസുകളുടെ വര്‍ധിപ്പിച്ച മിനിമം ചാര്‍ജ്ജ്.
കൊവിഡ് കാലത്തെ കനത്ത സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടിയാണ് ബസുടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തില്‍ അടിന്തിര ഇടപെടല്‍ നടത്തിയത്. ഇതെ തുടര്‍ന്നാണ് സ്വകാര്യ ബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് കോടതി അറിയിച്ചത്. നിരക്ക് സംബന്ധിച്ച സമിതി റിപ്പോര്‍ട്ടില്‍ രണ്ടാഴ്ചക്കകം സര്‍ക്കാര്‍ തീരുമാനം എടുക്കണം. ചാര്‍ജ്ജ് അധികമായി സര്‍വീസ് നടത്തുമ്പോള്‍ ബസുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.
ഉത്തരവ് പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന്് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.




