Section

malabari-logo-mobile

പ്രവാസികളെ ചൂഷണം ചെയ്യുന്ന വ്യാജന്‍മാര്‍ക്കെതിരെ പ്രവാസി ക്ഷേമ ബോര്‍ഡ്

HIGHLIGHTS : pravasi Welfare Board against liars who exploit expatriates

കേരള പ്രവാസി ക്ഷേമ നിധിയില്‍ പ്രവാസികള്‍ക്ക് അംഗത്വം എടുത്തു നല്കാം എന്ന വ്യാജ പ്രചരണവുമായി പ്രവാസികളെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാര്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പ്രവാസി ക്ഷേമ ബോര്‍ഡ്. ക്ഷേമ നിധിയില്‍ അര്‍ഹരായ പ്രവാസി കേരളീയര്‍ക്ക് ഓണ്‍ലൈനായി അംഗത്വമെടുക്കുന്നതിനുള്ള സൂരക്ഷിതമായ എല്ലാ സൗകര്യങ്ങളും കേരള പ്രവാസി ക്ഷേമ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.pravasikerala.org മുഖേന ഒരുക്കിയിട്ടുണ്ട്. ഓഫ്ലൈന്‍ ആയി അംഗത്വ അപേക്ഷ സ്വീകരിക്കുന്നതിനുള്ള സൗകര്യം നിലനിര്‍ത്തിയിട്ടുണ്ടെന്ന് ബോര്‍ഡ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

അംഗത്വത്തിനായുള്ള രജിസ്ട്രേഷന്‍ ഫീസ് 200 രൂപ മാത്രമാണ്. ഒമാനില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ മണി എക്സ്ചേഞ്ച്, മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ലിമിറ്റഡ്, (കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം ക്ലിപ്തം നമ്പര്‍: 4455, മലപ്പുറം) എന്നീ സ്ഥാപനങ്ങള്‍ മാത്രമാണ് അര്‍ഹതയുള്ളവര്‍ക്ക് പ്രവാസി ക്ഷേമനിധി അംഗത്വം ബോര്‍ഡിന്റെ ഓണ്‍ലൈന്‍ സംവിധാനം വഴി നല്‍കാന്‍ അധികാരപ്പെടുത്തിയിട്ടുള്ള അംഗീകൃത സ്ഥാപനങ്ങള്‍. എന്നാല്‍ ക്ഷേമ നിധി അംഗത്വം എടുത്തുനല്‍കാമെന്ന പരസ്യപ്രചാരണം നടത്തി ചില തട്ടിപ്പുകാര്‍ വ്യാജ വെബ്സൈറ്റുകള്‍ വഴി പ്രവാസികളില്‍ നിന്നും വന്‍തുക ഈടാക്കുന്നതായി ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഓണ്‍ലൈനായി അംഗത്വം എടുക്കുന്നതിന് 200 രൂപ മാത്രമാണ് രജിസ്ട്രേഷന്‍ ഫീസായി നല്‍കേണ്ടത്. യാതൊരുവിധ അധികതുകയും നല്‍കേണ്ടതില്ല.

sameeksha-malabarinews

തട്ടിപ്പിനിരയാകാതെ സൂരക്ഷിതമായി അംഗത്വം എടുക്കുന്നതിനായി ഒ.ടി.പി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു വഴി അര്‍ഹതയുള്ള ഓരോ പ്രവാസി കേരളീയനും തങ്ങളുടെ യൂസര്‍ ഐ.ഡിയും പാസ്വേഡും ലഭ്യമാക്കിയ ശേഷം സുരക്ഷിതമായി, ചൂഷണത്തിന് വിധേയമാകാതെ അംഗത്വമെടുക്കുന്നതിനും മറ്റ് അടവുകള്‍ നടത്തുന്നതിനും കഴിയും. നിലവിലുള്ള അംഗങ്ങള്‍ക്ക് തങ്ങളുടെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത് പാസ്വേര്‍ഡ് സംവിധാനമുപയോഗിച്ച് ലോഗിന്‍ നടത്താം.

സോഫ്റ്റ് വെയര്‍ സംബന്ധമായ സംശയങ്ങള്‍ക്കും സഹായത്തിനുമായി 8547902515, 0471-2785500, 502 എന്ന ഹെല്പ്പ് ലൈന്‍ നമ്പറുകള്‍ ഉപയോഗപ്പെടുത്താം. ക്ഷേമനിധി അംഗത്വത്തിനായി അധികതുക ഈടാക്കി പ്രവാസികളെ ചൂഷണം ചെയ്യുന്ന തട്ടിപ്പ് തടയുന്നതിനും ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും പോലീസില്‍ പരാതി നല്കിയിട്ടുണ്ടെന്നും ബോര്‍ഡ് അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!