Section

malabari-logo-mobile

അഖിലേന്ത്യാ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 28 മുതല്‍; ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു

HIGHLIGHTS : All India Women's Football Championship from November 28; District level organizing committee was formed

മലപ്പുറം : സംസ്ഥാന സര്‍ക്കാരും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും സംയുക്തമായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെയും, കേരള ഫുട്ബോള്‍ അസോസിയേഷന്റെയും സഹകരണത്തോടെ കണ്ണൂര്‍(കൂത്തുപറമ്പ്),കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നടക്കുന്ന അഖിലേന്ത്യ വനിത ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 28 ന് ആരംഭിക്കും. അഖിലേന്ത്യാ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ട് ഗ്രൂപ്പ് മത്സരങ്ങള്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ മൂന്ന് വരെ കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കും. ചാമ്പ്യന്‍ഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനുള്ള ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ. ഡി. എം എന്‍. എം മെഹറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു.

കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തി. അഖിലേന്ത്യാ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഹെഡ് സഫ്ന റാണി കായിതാരങ്ങളുടെ താമസസൗകര്യവും മറ്റ് മെഡിക്കല്‍ സൗകര്യങ്ങളും വിശദീകരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു.

sameeksha-malabarinews

സംസ്ഥാന സംഘടനസമിതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ രക്ഷാധികാരിയും സ്പീക്കര്‍ എം.ബി രാജേഷ്, സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും, മുന്‍ മന്ത്രിമാരായ പാലൊളി മുഹമ്മദ്കുട്ടി, ടി.കെ ഹംസ, പി.കെ അബ്ദുറബ് , ആര്യാടന്‍ മുഹമ്മദ്കുട്ടി, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, എ.ഐ.എഫ്.എഫ് വൈസ് പ്രസിഡന്റ് കെ.എം. മേത്തര്‍, കോട്ടക്കല്‍ ആര്യവൈദ്യശാല എം.ജി. ട്രസ്റ്റി കെ. മാധവന്‍കുട്ടി
തുടങ്ങിയവര്‍ അംഗങ്ങളുമാണ്.

ജില്ലാതല സംഘാടകസമിതിയില്‍ ചെയര്‍മാന്‍ കായിക യുവജനകാര്യ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍, വര്‍ക്കിങ് ചെയര്‍മാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എം.കെ.ജയരാജ്, വൈസ്‌ചെയര്‍മാന്‍മാരായി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി,എം.പി.അബ്ദുള്‍സമദ് സമദാനി എം.പി, അബ്ദുള്‍ വഹാബ് എം.പി, പി. അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ടോം ജോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, ജനറല്‍ കണ്‍വീനര്‍ ജില്ലാ കലക്ടര്‍ വി.ആര്‍.പ്രേംകുമാര്‍,ജോ.ജനറല്‍ കണ്‍വീനര്‍മാരായി ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത്ദാസ്, അഡീഷണല്‍ മജിസ്ട്രേറ്റ് എന്‍.എം.മെഹറലി, ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്‍, കാലിക്കറ്റ് യൂനിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. സതീഷ്, സബ് കലക്ടര്‍ ശ്രീധന്യ സുരേഷ്, തിരൂര്‍ ആര്‍.ഡി. ഒ സുരേഷ്, കേരള ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി.അനില്‍കുമാര്‍, കണ്‍വീനര്‍മാരായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.അഷ്റഫ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വി.പി. അനില്‍, മുഖ്യ കോര്‍ഡിനേറ്ററായി കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടര്‍ ഡോ.സക്കീര്‍ ഹുസൈന്‍, ജോയിന്റ് കണ്‍വീനര്‍മാരായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി മുരുകന്‍ രാജ്, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ.പി.എം.സുധീരകുമാര്‍ തുടങ്ങിയവരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ അഡ്വ.യു.എ. ലത്തീഫ് എംഎല്‍എ, നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുഹമ്മദാലി, വൈസ് പ്രസിഡന്റ് സി. നാരായണി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അംഗം കെ. ആരിഫ ബീവി, അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ അംഗം കെ.പി. ഷാനവാസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വി.പി.അനില്‍കുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി മുരുകന്‍ രാജ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങള്‍, ഫുട്ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!