
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഭക്ഷണത്തില്‍ ഹലാല്‍ മാംസം ഉള്‍പ്പെടുത്തി എന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചു ബിസിസിഐ. ബിസിസിഐ ട്രഷറര്‍ അരുണ്‍ ധൂമാല്‍ ആണ് റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച വിശദീകരണവുമായി രംഗത്തെത്തിയത്. എന്ത് കഴിക്കണം എന്നത് താരങ്ങളുടെ സ്വാതന്ത്ര്യമാണ് അതില്‍ ബോര്‍ഡ് ഇടപെടാറില്ല, പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഭക്ഷണം മെനുവില്‍ ഹലാല്‍ മാംസം നിര്‍ബന്ധമാക്കി എന്നതായിരുന്നു പ്രചാരണം.
ഇതിനുപിന്നാലെ ബിസിസിഐക്ക് എതിരെ നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയ വഴിയും രംഗത്തെത്തിയിരുന്നു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




