പരപ്പനങ്ങാടിയില്‍ കാര്‍ അപകടം

പരപ്പനങ്ങാടി : ചിറമംഗലം ടൗണില്‍ വാഗണര്‍ കാര്‍ നിര്‍ത്തിയിട്ട തോസ്ത് വണ്ടിയില്‍ ഇടിച്ചാണ് അപകടം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. കൊല്ലത്തുനിന്നും മടവൂര്‍ ഭാഗത്തേക്ക് പോകുന്ന യാത്രക്കാരാണ് അപകടത്തില്‍ പെട്ടത്.

രണ്ട് പുരുഷന്മാരും മൂന്നു സ്ത്രീകളും,രണ്ട് കുട്ടികളും കാറില്‍ ഉണ്ടായിരുന്നു. രണ്ട് പേര്‍ക്ക് നിസാര പരിക്കുകള്‍ ഉണ്ട്. അവരെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചിറമംഗലം മിസ്ബാഹുല്‍ ഉലൂം മദ്രസ അദ്ധ്യാപകര്‍ സംഭവസ്ഥലത്തു ആദ്യം ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരപ്പനങ്ങാടി പോലീസ് സംഭവ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

 

Share news
error: Content is protected !!
Scroll to Top